Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

വിവാദങ്ങളും, പോലീസ് നിയന്ത്രണങ്ങളും കൊണ്ട് കുത്തുപാളയായ ശബരിമലയെ തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡും

24 NOVEMBER 2018 10:27 AM IST
മലയാളി വാര്‍ത്ത

വിവാദങ്ങളും, പോലീസ് നിയന്ത്രണങ്ങളും കൊണ്ട് കുത്തുപാളയായ ശബരിമലയെ ബോർഡും തിരിഞ്ഞുനോക്കാതെയായി. മണ്ഡലതീര്‍ഥാടനത്തിനു നടതുറന്ന്‌ എട്ടു ദിവസം പിന്നിട്ടിട്ടും ശബരിമലയില്‍ ഭക്‌തജനത്തിരക്കില്ല. നടവരവും മൂന്നിലൊന്നായി . അപ്പവും അരവണയും വാങ്ങാനാളില്ല. എന്നിട്ടും ശബരിമലയിലേക്കു തിരിഞ്ഞുനോക്കാതെ ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റുമെന്ന് പരക്കെ വിമർശനം. ബോര്‍ഡ്‌ അംഗം കെ.പി. ശങ്കരദാസ്‌, വിവിധ വകുപ്പുകളുടെ ഏകോപനം നടത്തേണ്ട ചീഫ്‌ കോര്‍ഡിനേറ്റര്‍, ദേവസ്വം വകുപ്പ്‌ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവര്‍ "പമ്പ കടന്നിട്ട്‌" ദിവസങ്ങളായി.

ചിത്തിര ആട്ട വിശേഷത്തിനു മല കയറിയ പത്തനംതിട്ട ജില്ലാ കലക്‌ടര്‍ പി.ബി. നൂഹും ഇവിടേക്കു തിരിഞ്ഞുനോക്കുന്നില്ല. സന്നിധാനത്ത്‌ ഇപ്പോള്‍ ആകെയുള്ളത്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ മാത്രമാണ്‌. നിയന്ത്രണങ്ങള്‍ മൂലം വീര്‍പ്പുമുട്ടുന്ന തീര്‍ഥാടകരുടെ പ്രതിഷേധവും ലക്ഷങ്ങള്‍ മുടക്കി കടകള്‍ ലേലത്തില്‍ പിടിച്ച കച്ചവടക്കാരുടെ ആവലാതികളും ഭയന്നാണു ദേവസ്വം ഉന്നതര്‍ മലകയറാത്തതെന്നാണു വിമര്‍ശനം. നട തുറന്നിരിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റോ അംഗമോ മുഴുവന്‍ സമയവും സന്നിധാനത്തുണ്ടാകണമെന്ന കീഴ്‌വഴക്കമാണ്‌ ഇത്തവണ കാറ്റില്‍ പറന്നത്‌. വി.എസ്‌. സര്‍ക്കാരിന്റെ കാലത്തു പരാതികളില്ലാത്ത തീര്‍ഥാടനം ഉറപ്പാക്കാന്‍ മുതിര്‍ന്ന ഐ.എ.എസ്‌. ഉദ്യോഗസ്‌ഥന്‍ കെ. ജയകുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോൾ കാര്യങ്ങൾ എല്ലാം കൈവിട്ട അവസ്ഥയിലും.

തീര്‍ഥാടനകാലത്തു വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം നിര്‍വഹിക്കേണ്ടതു ദേവസ്വം വകുപ്പാണ്‌. എന്നാല്‍, മന്ത്രിയുടെയോ ബോര്‍ഡ്‌ പ്രസിഡന്റിന്റെയോ സാന്നിധ്യമില്ലാതെ നടക്കുന്ന യോഗങ്ങള്‍ക്ക്‌ ഉദ്യോഗസ്‌ഥരും വിലകല്‍പ്പിക്കുന്നില്ല. തീര്‍ഥാടനമാരംഭിച്ച വൃശ്‌ചികം ഒന്നിനുപോലും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്നിധാനത്തെത്താത്തത് വലിയ വിമർശനത്തിന് ഇടയാക്കുന്നു. അന്നു സന്നിധാനത്തുണ്ടായിരുന്ന ബോര്‍ഡ്‌ പ്രസിഡന്റ്‌ എം. പത്മകുമാറും പിന്നീടു മുങ്ങി. വരുമാനമില്ലാത്ത ശബരിമലയെ ആർക്കും വേണ്ടാത്ത അവസ്ഥയാണ്.

വലിയനടപ്പന്തലില്‍ തീര്‍ഥാടകര്‍ക്കു വിരിവയ്‌ക്കാന്‍ അനുവാദമില്ലാത്ത സാഹചര്യത്തില്‍ സൗകര്യപ്രദമായ മറ്റൊരു സ്‌ഥലം കണ്ടെത്താന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. മുമ്പു തീര്‍ഥാടകര്‍ വിശ്രമിച്ചിരുന്ന വാവര്‍നടയ്‌ക്കു മുന്നിലും വടക്കേനടയുടെ ഭാഗത്തും പോലീസ്‌ ബാരിക്കേഡ്‌ സ്‌ഥാപിച്ചിരിക്കുകയാണ്‌. ഇതോടെ വിരിവയ്‌ക്കാന്‍ ഇടമില്ലാതെ നട്ടം തിരിയുകയാണ്‌ അയ്യപ്പന്മാര്‍. പാണ്ടിത്താവളത്തെ മാഗുണ്ട അയ്യപ്പനിലയവും മാളികപ്പുറത്തെ വിശ്രമപ്പന്തലും മാത്രമാണ്‌ ആകെയുള്ളത്‌. എത്തുന്ന തീര്‍ഥാടകരില്‍ 15% പേര്‍ക്കു വിശ്രമിക്കാനുള്ള മുറികളേ പില്‍ഗ്രിം സെന്ററുകളിലും ഡോണര്‍ ഹൗസുകളിലുമുള്ളൂ. പ്രളയത്തില്‍ നശിച്ച പമ്പയില്‍ ആവശ്യത്തിനു ശൗചാലയങ്ങളില്ല. ബേസ്‌ ക്യാമ്പായ നിലയ്‌ക്കലിലെ വിശ്രമപ്പന്തലിന്റെ നിര്‍മാണവും പൂര്‍ത്തിയായില്ല.

മണ്ഡലതീര്‍ഥാടനമാരംഭിച്ച്‌ എഴുദിവസം പിന്നിട്ടപ്പോള്‍ 8.48 കോടി രൂപ മാത്രമാണു നടവരുമാനം. കഴിഞ്ഞവര്‍ഷം ഇതേസമയം 22.82 കോടി ലഭിച്ച സ്‌ഥാനത്താണിത്‌. ഈവര്‍ഷം ഇതുവരെ അഭിഷേകം ഇനത്തില്‍ ലഭിച്ചത്‌ 8,67,101 രൂപയാണ്‌. (കഴിഞ്ഞവര്‍ഷം 18,32,730 രൂപ). മറ്റു വരുമാനക്കണക്കിലെ വ്യത്യാസം ഇങ്ങനെ: അപ്പം- 29,31,005 രൂപ. (കഴിഞ്ഞവര്‍ഷം 1.47 കോടി), അരവണ- 3.14 കോടി (കഴിഞ്ഞവര്‍ഷം 9.88 കോടി), കാണിക്ക-3.83 കോടി (കഴിഞ്ഞവര്‍ഷം 7.33 കോടി).

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (41 minutes ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (3 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (3 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (4 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (4 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (4 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (4 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (4 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (6 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (6 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (6 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (6 hours ago)

Malayali Vartha Recommends