Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ്: ത്രിതല ക്യാന്‍സര്‍ സെന്ററിന്റേയും ലക്ചര്‍ തിയേറ്റര്‍ കോംപ്ലക്‌സിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു

24 NOVEMBER 2018 09:14 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ത്രിതല ക്യാന്‍സര്‍ സെന്ററിന്റേയും ലക്ചര്‍ തിയേറ്റര്‍ കോംപ്ലക്‌സിന്റേയും ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ 12 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും നെഞ്ച് രോഗാശുപത്രിയിലെ 2 സീനിയര്‍ റസിഡന്റുമാര്‍ക്കും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ 1 സീനിയര്‍ റസിഡന്റിനും കേരളാ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വര്‍ണ മെഡല്‍ വിതരണവും ഇതോടൊപ്പം നടക്കും.

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നീ 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ റേഡിയോ തെറാപ്പി വിഭാഗം അര്‍ബുദ രോഗ ചികിത്സയ്ക്കായുള്ള സമഗ്ര കേന്ദ്രമാക്കി മാറ്റാന്‍ സുസജ്ജമാക്കി വരുന്നു. ഇതിന്റെ ഭാഗമായി ആദ്യമായി ഈ മെഡിക്കല്‍ കോളേജുകളില്‍ ക്യാന്‍സര്‍ സര്‍ജറി വിഭാഗം (സര്‍ജിക്കല്‍ ഓങ്കോളജി) ആരംഭിച്ചു. സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഓങ്കോ പത്തോളജി എന്നീ വിഭാഗങ്ങളില്‍ അധ്യാപകര്‍, നഴ്‌സുമാര്‍ എന്നിങ്ങനെ 105 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ത്രിതല ക്യാന്‍സര്‍ സെന്റര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അര്‍ബുദ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കുന്നതിനായി കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക സഹായത്തോടെ 44.5 കോടി രൂപ ചെലവഴിച്ചാണ് ത്രിതല ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിച്ചത്. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി വിഭാഗങ്ങള്‍ ഒരുമിച്ച് ഒരേ സമുച്ചയത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് ത്രിതല ക്യാന്‍സര്‍ സെന്റര്‍. ഇതിലൂടെ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്ന മലബാറിലെ വിവിധ ജില്ലകളിലെ രോഗികകള്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ഉറപ്പ് വരുത്താന്‍ കഴിയും.

നിലവില്‍ കാന്‍സര്‍ ചികില്‍സക്കായി 80,000 രോഗികളാണ് പ്രതിവര്‍ഷം മെഡിക്കല്‍ കോളേജ് ഒ.പി യില്‍ എത്തുന്നത് (ഓരോ വര്‍ഷവും പുതിയ 5000 രോഗികള്‍). നിലവിലുണ്ടായിരുന്ന ഒ.പി 40 വര്‍ഷം പഴക്കമുളളതും 1000 ച.അടി മാത്രമുളളതുമായിരുന്നതിനാല്‍ രോഗികള്‍ക്ക് വലിയ പ്രയാസമാണ് അനുഭവപ്പെട്ടത്.

15000 ച.അടി വിസ്തീര്‍ണമുള്ള ത്രിതല ക്യാന്‍സര്‍ സെന്റര്‍ വന്നതിലൂടെ രോഗികള്‍ക്ക് താമസംകൂടാതെ ഒരേ കെട്ടിടത്തില്‍ ക്യാന്‍സര്‍ സംബന്ധമായ എല്ലാ ചികില്‍സയും നല്‍കാന്‍ സാധിക്കും. ഓരേ സമയം 50 പേര്‍ക്ക് കീമോ തെറാപ്പി ചികില്‍സ നല്‍കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുണ്ട്. സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ 2 മോഡുലാര്‍ ഓപറേഷന്‍ തിയേറ്റര്‍ സജ്ജീകരിച്ചതിനാല്‍ സര്‍ജറികള്‍ ഉടനടി നടത്താനാവും. നിലവില്‍ 3 മാസത്തിലധികം സര്‍ജറിക്കായി കാത്ത് നില്‍ക്കേണ്ടി വരാറുണ്ട്. ഇന്ത്യയിലെ മികച്ച സ്വകാര്യ ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന മെച്ചപ്പെട്ട ചികില്‍സാ ഉപകരണങ്ങള്‍ സ്ഥാപിച്ചതിലൂടെ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കാന്‍ കഴിയും. ത്രിതല ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിച്ചതിലൂടെ രോഗികളെ വിദഗ്ദ ചികില്‍സക്കായി തിരുവനന്തപുരം ആര്‍.സി.സി യിലേക്ക് പറഞ്ഞയക്കുന്നത് ഒഴിവാക്കാന്‍ കഴിയും.

ലക്ചര്‍ തിയേറ്റര്‍ കോംപ്ലക്‌സ്

5 നിലകളിലായി 4722 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി ലക്ചര്‍ തിയേറ്റര്‍ കോംപ്ലക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കെട്ടിടത്തില്‍ 250 വിദ്യാര്‍ത്ഥികള്‍ക്കുള്ള 3 ലക്ചര്‍ ഹാളുകള്‍, 150 വിദ്യാര്‍ത്ഥികള്‍ക്കുള്ള 2 ലക്ചര്‍ ഹാളുകള്‍, സെമിനാര്‍ ഹാള്‍, മൈക്രോ ടീച്ചിങ് ഹാള്‍, ബോര്‍ഡ് റൂം, ഫാക്കല്‍ട്ടി റൂം തുടങ്ങീ അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍കൊളളിച്ചിരിക്കുന്നു. കൂടാതെ എല്ലാ നിലകളിലും പുരുഷന്‍മാര്‍ക്കും, സ്ത്രീകള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കുമുളള ശുചിമുറികളും, 3 സ്റ്റയര്‍കേസുകളും 2 ലിഫ്റ്റുകളും, അഗ്‌നി സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

നിപ പ്രതിരോധ പ്രവര്‍ത്തനം

കോഴിക്കോട് ജില്ലയിലുണ്ടായ നിപ വൈറസ് ബാധയെ തുടര്‍ന്ന് രോഗീ പരിചരണത്തിനും പ്രതിരോധ പ്രവര്‍ത്തനത്തിനുമായി സര്‍ക്കാര്‍ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. ഇക്കാലയളവില്‍ 1.45 കോടി രൂപ നിപ പ്രതിരോധ പ്രവര്‍ത്തനത്തിനായി മാത്രം ചെലവഴിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് വാര്‍ഡ് നിര്‍മ്മിക്കുകയും ഉപകരണങ്ങള്‍ സ്ഥാപിക്കുകയും പേഷ്യന്റ് പ്രൊട്ടക്ഷന്‍ ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാരെ നിയമിക്കുകയും ചെയ്തു.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (1 hour ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (1 hour ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (1 hour ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (1 hour ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (2 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (4 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (5 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (5 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (6 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (6 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (6 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (6 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (6 hours ago)

Malayali Vartha Recommends