Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്ര ദര്‍ശനത്തിന് പോയ അമ്മയുടെയും മക്കളുടേയും യാത്ര അന്ത്യയാത്രയായി... മൂവരുടെയും മരണം പേരൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

05 MARCH 2019 07:44 AM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

കോട്ടയം ഏറ്റുമാനൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് അമ്മയ്ക്കും മക്കള്‍ക്കും ദാരുണാന്ത്യം . പേരൂര്‍ കാവുമ്പാടം കോളനി സ്വദേശികളായ ലെജി മക്കളായ അന്നു, നീനു എന്നിവരാണ് മരിച്ചത്. മൂവരുടെയും മരണം പേരൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസില്‍ പേരൂരിന് സമീപമായിരുന്നു അപകടം നടന്നത്. ദാരുണാന്ത്യം നടന്ന ബൈപാസ് റോഡിലും പേരൂര്‍ കാവുംപാടത്തെ ഇവരുടെ വീട്ടിലേക്കും ഒഴുകിയെത്തിയവര്‍ക്ക് കണ്ണീര്‍കയത്തില്‍ മുങ്ങിയ വീട്ടുകാരെ ആശ്വസിപ്പിക്കാനേ കഴിഞ്ഞില്ല. വൈക്കം വാഴമനയിലുള്ള തന്റെ വീട്ടിലേക്ക് പോകാനാണ് ലിജി മക്കളായ അന്നുവിനെയും നൈനുവിനെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങിയത്. ശിവരാത്രിയായതിനാല്‍ വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്നും പറഞ്ഞാണ് ലിജി പോയത്.

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അമ്മയെയും രണ്ട് മക്കളെയും കാറിടിച്ച് തെറിപ്പിച്ചത്. മക്കള്‍ അപകട സ്ഥലത്തും അമ്മ ലെജി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.ഏറ്റുമാനൂരില്‍ നിന്ന് പേരൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് യാത്രക്കാരുടെ മേല്‍ പാഞ്ഞുകയറിയത്. കാര്‍ റോഡില്‍ നിന്ന് ഇരുപതടിയോളം പുറത്തേക്ക് മാറി പുരയിടത്തിലെ മരത്തില്‍ ഇടിച്ചാണ് നിന്നത്.
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ സഹായത്തിനായി അഭ്യര്‍ത്ഥിച്ചെങ്കിലും വാഹനങ്ങള്‍ നിര്‍ത്തിയില്ല. കാര്‍ ഓടിച്ചയാള്‍ക്കും ഗുരുതര പരിക്കുകളുണ്ട്. ഇയാളും ചികിത്സയിലാണ്. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മുന്നറിയിപ്പു ബോര്‍ഡുകള്‍ വെക്കാതെ ബൈപ്പാസ് റോഡ് തുറന്നതിനാല്‍ സമീപ പ്രദേശത്ത് അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു


ബിജു ലിജി ദമ്പതികളുടെ മുത്ത മകള്‍ ആതിര എറണാകുളത്ത് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മരിച്ച അന്നു വൈക്കം സെന്റ് സേവ്യേഴ്‌സ് കോളേജില്‍ അവസാനവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്. വൈക്കം വാഴമനയില്‍ അമ്മ ലിജിയുടെ തറവാട്ട് വീട്ടില്‍ നിന്ന് പഠിക്കുന്ന അന്നു അവധിക്ക് പേരൂരില്‍ എത്തിയതാണ്. നൈനു കാണക്കാരി വിഎച്ച്എസിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. മൂവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (28 minutes ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (42 minutes ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (56 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (57 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (1 hour ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (1 hour ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (1 hour ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (1 hour ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (2 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (2 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (2 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (2 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

Malayali Vartha Recommends