Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അധികസീറ്റ് എന്ന ആവശ്യവുമായി പി.ജെ. ജോസഫ് ശക്തമായി നിലകൊള്ളുന്നത് യു.ഡി.എഫിന് ബാദ്ധ്യതയാകുന്നു... ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയോടെ എല്ലാത്തിനും പരിഹാരമാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന

05 MARCH 2019 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

അധികസീറ്റ് എന്ന ആവശ്യവുമായി പി.ജെ. ജോസഫ് ശക്തമായി നിലകൊള്ളുന്നത് യു.ഡി.എഫിന് ബാദ്ധ്യതയാകുന്നു. നേരത്തെ സീറ്റ് വിഭജനം നടത്തി സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം പൂര്‍ത്തിയാക്കി മറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് യു.ഡി.എഫും കോണ്‍ഗ്രസും തീരുമാനിച്ചിരുന്നത്. എന്നാല്‍ ജോസഫിന്റെ നിലപാട് ഇതിന് തടസമാകുകയാണ്. ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയോടെ എല്ലാത്തിനും പരിഹാരമാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് തന്നെ ഇടപെട്ടേയ്ക്കും. ജോസഫിനെ സമാധാനിപ്പിച്ച് ഒപ്പം നിര്‍ത്തുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതേചൊല്ലിയും കോണ്‍ഗ്രസിനുള്ളില്‍ രണ്ടഭിപ്രായമുണ്ട്. സീറ്റുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ ഉടക്കി ജോസഫ് പോയാല്‍ യു.ഡി.എഫില്‍ ഒരു കേരള കോണ്‍ഗ്രസ് മതിയെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍ ഈ സമയത്ത് ജോസഫിനെ പിണക്കിവിടുന്നത് ശരിയല്ലെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഇത് അംഗീകരിക്കില്ലെന്ന് എഗ്രൂപ്പും വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് പാക്ക് അപ്പ് ചെയ്തശേഷം പാര്‍ട്ടിയോടൊപ്പം മുന്നണിയേയും തനിക്ക് ഇഷ്ടമുള്ളവരെ മാത്രം ഒപ്പം നിര്‍ത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് എ ഗ്രൂപ്പിന്റെ അഭിപ്രായം. അതുകൊണ്ട് ജോസഫിനോട് വിട്ടുവീഴ്ചയ്ക്ക് എ ഗ്രൂപ്പ് തയാറല്ല. അതേസമയം കേരള കോണ്‍ഗ്രസ്(എം) മുന്നണിവിട്ടപ്പോള്‍ മടക്കികൊണ്ടുവരാനും മറ്റും ഒപ്പം നിന്നത് ജോസഫ് ആണെന്നും അതുകൊണ്ട് അദ്ദേഹത്തെ തഴയാന്‍ പാടില്ലെന്നും ഐ ഗ്രൂപ്പും പറയുന്നു. എന്തായാലും ഇതുസംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം മുറുകുകയാണ്.
ഇതിനിടയില്‍ കടുത്ത നിലപാട് സ്വീകരിച്ച് പി.ജെ.ജോസഫ് സ്വയം വെട്ടിലായിരിക്കുകയുമാണ്. ഇന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ ഒരു സീറ്റ് കൂടി വേണമെന്ന അദ്ദേഹത്തിന്റെ വാദം നിഷേധിക്കുന്നതോടെ ജോസഫ് കേരള കോണ്‍ഗ്രസില്‍ ഒറ്റപ്പെടും. എന്തായാലും കോട്ടയം സീറ്റ് ജോസഫിന് നല്‍കില്ല. പാര്‍ട്ടിയുടെ സീറ്റിയറിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിനിര്‍ണ്ണയിക്കുമെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത് ഈ സാഹചര്യത്തില്‍ എന്തായാലും ജോസഫിന് സീറ്റ് കിട്ടില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
സീറ്റ് കിട്ടാതെ വന്നാല്‍ കേരള കോണ്‍ഗ്രസില്‍ പിന്നെ ജോസഫിന് വലിയ പ്രസക്തിയുണ്ടാവില്ല. അകത്തുപറഞ്ഞ് തീരുമാനങ്ങള്‍ എടുക്കേണ്ട കാര്യങ്ങള്‍ പുറത്ത് ഉന്നയിച്ച് പ്രതിസന്ധി സൃഷ്ടിച്ചതിന് പാര്‍ട്ടിക്കുള്ളില്‍ പൊതുവേ അദ്ദേഹത്തിനോട് അതൃപ്തിയുണ്ട്. ആ സാഹചര്യത്തില്‍ ജോസഫിന് പാര്‍ട്ടിയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കില്ല. മാത്രമല്ല, പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വിഭാഗം തന്നെയാണ് ജോസഫിനെ മത്സരത്തിനിറക്കാന്‍ പി്‌നില്‍ നിന്നും പരിശ്രമിച്ചതും. ജോസഫിനെ കേരളത്തില്‍ നിന്നും നാടുകടത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ചില വിശ്വസ്തരുടെ നീക്കമായിരുന്നു ഇതിന് പിന്നില്‍. അതിന് പാര്‍ട്ടിയെ ബലിയാടാക്കി എന്ന ചിന്തയാണ് പാര്‍ട്ടിയിലെ ബഹുഭൂഭിപക്ഷത്തിനും. എന്തായാലും ലഭിക്കുന്ന സീറ്റില്‍ ഭൂരിപക്ഷാഭിപ്രായ പ്രകാരം മാത്രമേ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയുള്ളുവെന്ന് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. അതില്‍ താല്‍പര്യമില്ലെങ്കില്‍ ജോസഫിന് വിട്ടുപോകാമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം.
ഈ സാഹചര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനും കഴിയാത്ത സ്ഥിതിയിലാണ് ജോസഫ്. പാര്‍ട്ടിയെ പിളര്‍ത്തിക്കൊണ്ട് യു.ഡി.എഫില്‍ തന്നെ നില്‍ക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ അതിനുള്ള സാദ്ധ്യത വളരെ വിരളമാണ്. കേരള കോണ്‍ഗ്രസി(എം)ല്‍ നിന്നും പിരിഞ്ഞാല്‍ പിന്നെ യു.ഡി.എഫില്‍ നില്‍ക്കാമെന്ന് പ്രതീഷിക്കേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി തന്നെ ജോസഫിന് സൂചന നല്‍കിയിട്ടുണ്ടെന്നും അറിയുന്നു.
യു.ഡി.എഫ് വിട്ട് പഴയതാവളമായ ഇടതുമുന്നണിയിലേക്ക് പോകാമെന്ന് കരുതിയാലും ഇനി അവിടെയും വേണ്ടത്ര പിന്തുണ ലഭിക്കില്ലെന്ന കണക്കുകൂട്ടലാണ് ജോസഫിനുള്ളത്. മാത്രമല്ല, ഇനി പാര്‍ട്ടിവിടാന്‍ ശ്രമിച്ചാല്‍ ഒപ്പമുണ്ടായിരുന്നവര്‍ പോലും കൂട്ടിനുണ്ടാവില്ലെന്ന ഭീതിയും അദ്ദേഹത്തിനുണ്ട്. പ്രത്യേകിച്ചും ജോസഫിന്റെ വലംകൈയായി കരുതുന്ന മോന്‍സ് ജോസഫ് പോലും ഒപ്പമുണ്ടാവില്ലെന്ന സ്ഥിതിയാണ്. കടുത്തുരുത്തി മണ്ഡലത്തില്‍ ഇനിയും മോന്‍സിന് ജയിക്കണമെങ്കില്‍ കെ.എം. മാണിയുടെ പിന്തുണ അനിവാര്യമാണ്. അതുകൊണ്ടുതന്നെ കെ.എം. മാണിയെ വിട്ടുകൊണ്ടൊരു കളിക്ക് അദ്ദേഹം തയാറാവില്ല. എല്ലാത്തിനുപരി, തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പ് സീറ്റുകള്‍ക്ക് വേണ്ടി മുന്നണി നിരന്തരം മാറുന്നുവെന്ന പഴിയും ജോസഫിന് കേള്‍ക്കേണ്ടിവരും. ചുരുക്കത്തില്‍ അധികസീറ്റ് ആവശ്യപ്പെട്ട് ജോസഫ് സ്വയം കൂഴിതോണ്ടുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (22 minutes ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (36 minutes ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (50 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (51 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (57 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (1 hour ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (1 hour ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (1 hour ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (2 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (2 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (2 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

Malayali Vartha Recommends