Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അവസാനം പാകിസ്ഥാനും സമ്മതിക്കുന്നു... ഇന്ത്യന്‍ വ്യോമാക്രമണത്തെ സംബന്ധിച്ച് തര്‍ക്കം തുടരവെ പാകിസ്ഥാനില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തലുകള്‍ പുറത്ത്; വലിയ സ്‌ഫോടനം കേട്ടതോടെ പെട്ടെന്ന് തന്നെ പാക് സൈന്യം എത്തി മദ്രസയില്‍ നിന്നും കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റി

05 MARCH 2019 09:51 AM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനെ സംബന്ധിച്ചടുത്തോളം വലിയൊരു പ്രത്യാഘാതമായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ വ്യോമാക്രമണം. ജെയ്‌ഷെ ക്യാമ്പില്‍ ഇന്ത്യന്‍ സേന ബോംബിട്ട് തകര്‍ത്തെന്ന വസ്തുത അവര്‍ പുറം ലോകത്തെ അറിയിച്ചിട്ടില്ല. മറിച്ച് ലോക മാധ്യമങ്ങളെ വേറെ സ്ഥലങ്ങള്‍ കാട്ടിയാണ് വ്യോമാക്രമണ സ്ഥലങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ചത്.

അതിനിടെ ഈ മദ്രസ തീവ്രവാദികളെ വളര്‍ത്തിയിരുന്ന ക്യാമ്പായിരുന്നെന്നും ഇവിടെ ആക്രമണ സമയത്ത അനേകര്‍ ഉണ്ടായിരുന്നെന്നുമാണ് വെളിപ്പെടുത്തലില്‍ പറയുന്നത്. വലിയ ശബ്ദം കേട്ടാണ് പുലര്‍ച്ചെ താനും സഹപാഠികളും ഉണര്‍ന്നതെന്ന് വിദ്യാര്‍ത്ഥി തന്റെ ബന്ധുക്കളോട് പറഞ്ഞത്. ഇത് തൊട്ടടുത്തു തന്നെയായിരുന്നു എന്നും ശബദ്ം കേട്ട് ആദ്യം പേടിച്ചുണര്‍ന്നുവെങ്കിലും പിന്നീട് കുറെ നേരത്തേക്ക് നിശബ്ദത ആയതിനാല്‍ വീണ്ടും കിടന്നുറങ്ങി. ഒന്നുകില്‍ എവിടെയെങ്കിലും ഭൂമികുലുക്കം ഉണ്ടായിരിക്കാം അല്ലെങ്കില്‍ തോന്നലായിരിക്കാമെന്നും വിദ്യാര്‍ത്ഥികള്‍ കരുതി. തൊട്ടു പിന്നാലെ മദ്രസയില്‍ നിന്നും പാകിസ്താന്‍ പട്ടാളം വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഒഴിപ്പിച്ച് മറ്റൊരിടത്തേക്ക് മാറ്റി.

കുറച്ചുദിവസം ഇവിടെ താമസിപ്പിച്ചതിനു ശേഷം പിന്നീട് എല്ലാവരേയും അവരവരുടെ വീടുകളിലേക്ക് തിരിച്ചയച്ചു. കൃത്യം ഏതു സമയത്താണ് വിദ്യാര്‍ത്ഥികളെ സൈന്യം നീക്കിയതെന്ന് ബന്ധുവിന് അറിയില്ല. അതേസമയം എവിടേയ്ക്കാണ് മാറ്റിയതെന്ന് വിവരം നല്‍കിയയാള്‍ക്ക് വ്യക്തമല്ല. ബലാകോട്ടില്‍ ജെയ്‌ഷെ മൊഹമ്മദ് നടത്തുന്ന 'തലീം ഉല്‍ ഖുറാന്‍' എന്ന മദ്രസ തീവ്രവാദികളെ വളര്‍ത്തിയെടുക്കുന്ന ക്യാമ്പാണെന്നാണ് വിലയിരുത്തല്‍. ജബ്ബാ കുന്ന് എന്നറിയപ്പെടുന്ന ഉയര്‍ന്ന പ്രദേശത്താണ് ഈ മദ്രസയുള്‍പ്പെടെയുള്ള ഭീകരവാദ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. പുല്‍വാമാ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടുത്തെ സുരക്ഷാ പരിശോധിക്കാന്‍ സൈന്യവും രംഗത്ത് വന്നിരുന്നു.

ആക്രമണത്തിനു മുമ്പ് ക്യാമ്പില്‍ 300 മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനക്ഷമമായി ഉണ്ടായിരുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സാങ്കേതിക നിരീക്ഷണത്തിലൂടെ കണ്ടെത്തിയിരുന്നു. ഇങ്ങനെയാണ് ഭീകരകേന്ദ്രത്തിലുണ്ടായിരുന്നവരുടെ എണ്ണം സംബന്ധിച്ച നിഗമനത്തിലെത്തിയത്. പാകിസ്താനിലെ െഖെബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് ആക്രമണം നടന്ന ബാലാകോട്ട് ഭീകരതാവളം. ആക്രമണ ലക്ഷ്യം വ്യോമസേന ഉറപ്പിച്ചതോടെ സാങ്കേതിക രഹസ്യാന്വേഷണ വിഭാഗമായ നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗെനെസേഷന്‍ (എന്‍.ടി.ആര്‍.ഒ.) പ്രദേശത്ത് നിരീക്ഷണം ആരംഭിച്ചു. ഇതുവഴിയാണു പ്രവര്‍ത്തിക്കുന്ന മൊെബെലുകളുടെ എണ്ണം ലഭിക്കുന്നത്.

രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും ഇതു സ്ഥിരീകരിച്ചു. കഴിഞ്ഞ 26 നാണു വ്യോമസേനയുടെ 12 മിറാഷ്2000 വിമാനങ്ങള്‍ പാകിസ്താനിലെ ജയ്ഷ് ക്യാമ്പില്‍ ആക്രമണം നടത്തിയത്. 1000 കിലോഗ്രാം സ്‌െപെസ് 2000 ബോംബുകള്‍ ഭീകരക്യാമ്പുകള്‍ക്ക് മേല്‍ തീമഴ പെയ്യിച്ചു. മിറാഷ് 2000 വിമാനങ്ങളില്‍ ഇലക്‌ട്രോ ഒപ്റ്റിക്കല്‍ സെന്‍സറുകള്‍ ഉണ്ടായിരുന്നെങ്കിലും ആകാശം മേഘാവൃതമായിരുന്ന സാഹചര്യത്തില്‍ പുലര്‍ച്ചെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നില്ല.

മിറാഷ് വിമാനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഒപ്പമുണ്ടായിരുന്ന സുഖോയ്30 എം.കെ.ഐ. വിമാനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന എസ്.എ.ആര്‍. സംവിധാനം ഇത്തരം സാഹചര്യങ്ങളിലും ചിത്രങ്ങളെടുക്കാന്‍ കെല്‍പ്പുള്ളതാണ്. ഇവയില്‍ ആക്രമണത്തിന്റെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന. പ്രതിദിനം ബാലാകോട്ട് ക്യാമ്പില്‍ 300 മുതല്‍ 500 വരെ ആളുകള്‍ വന്നു പോയിരുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന വാദം. ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന വിവരം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരി 26 നായിരുന്നു ബാലാകോട്ടിലെ ജെബാ കുന്നിന്‌മേല്‍ ഇന്ത്യന്‍ പട്ടാളം വ്യോമാക്രമണം നടത്തിയത്. എന്നാല്‍ ആക്രമണം നടന്ന പ്രദേശത്ത തീവ്രവാദി ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്നും പൈന്‍മര കാട്ടിലാണ് വ്യോമസേന ആക്രമണം നടത്തിയത് എന്നുമായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറഞ്ഞത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് പിന്നാലെ വരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends