Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനം എല്ലാം കാണുന്നുണ്ട്... പാര്‍ട്ടിക്ക് വേണ്ടാത്ത, പാര്‍ട്ടി നടപടിയെടുത്ത സി. ദിവാകരനെ ജനങ്ങളുടെ മേല്‍ കെട്ടിയിറക്കുന്നു; കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് ഏബ്രഹാം സ്ഥാനാര്‍ഥിയായതുമായി ബന്ധപ്പെട്ടു പാര്‍ട്ടി നടപടി നേരിട്ടയാള്‍ ഇപ്പോള്‍ അതേ സ്ഥാനത്ത്

05 MARCH 2019 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സി. ദിവാകരന്‍ സിപിഐ സ്ഥാനാര്‍ത്ഥിയായതോടെ പേയ്‌മെന്റ് വിവാദം വീണ്ടും തലപൊക്കുകയാണ്. കഴിഞ്ഞ തവണ പാര്‍ട്ടി നടപടി നേരിട്ടയാള്‍ അതേസീറ്റില്‍ സ്ഥാനാര്‍ത്ഥിയായതോടെ മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനു കൂടിയായി. കാനം വിഭാഗത്തിനു തിരിച്ചടി നല്‍കിക്കൊണ്ടാണ് കെ.ഇ. ഇസ്മയില്‍ പക്ഷം കരുത്താര്‍ജിക്കുന്നു എന്ന വാദവും കനക്കുകയാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് ഏബ്രഹാം തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായതുമായി ബന്ധപ്പെട്ട് വലിയ പേരുദോഷമാണ് സിപിഐയ്ക്ക് ഉണ്ടായത്. മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ സി. ദിവാകരനാണ് അന്ന് പ്രതിക്കൂട്ടിലായത്. അന്ന് അദ്ദേഹത്തെ സംസ്ഥാന കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്. കാനത്തിന്റെ ഏറ്റവും വിശ്വസ്തരായിരുന്നു അന്നത്തെ അന്വേഷണ കമ്മിഷനില്‍ അംഗങ്ങളായിരുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് ഏബ്രഹാം തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായതുമായി ബന്ധപ്പെട്ടു പാര്‍ട്ടി നടപടി നേരിട്ടയാളാണ് മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി. ദിവാകരന്‍. അന്ന് അദ്ദേഹത്തെ സംസ്ഥാന കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്. കാനത്തിന്റെ ഏറ്റവും വിശ്വസ്തരായിരുന്നു അന്നത്തെ അന്വേഷണ കമ്മിഷനില്‍ അംഗങ്ങളായിരുന്നത്.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദിവാകരനെ ദേശീയ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇസ്മയില്‍പക്ഷം മുന്നോട്ടുവച്ചെങ്കിലും കാനംവിഭാഗം തയാറായില്ല. ഒടുവില്‍ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഉറച്ച സീറ്റായ കരുനാഗപ്പള്ളി നിഷേധിക്കപ്പെട്ടു. ശക്തമായ മത്സരം നടന്ന നെടുമങ്ങാട്ടുനിന്നാണ് സി. ദിവാകരന്‍ നിയമസഭയിലേക്കു ജയിച്ചത്.


ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുകൂല വിഭാഗത്തിനു തിരിച്ചടി നല്‍കിക്കൊണ്ടാണ് ദിവാകരന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയില്‍ നേതൃത്വം നല്‍കുന്ന പക്ഷത്തെ മുതിര്‍ന്ന നേതാവ് സി. ദിവാകരന്‍ എം.എല്‍.എ. തിരുവനന്തപുരത്തും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. മാവേലിക്കരയിലും സ്ഥാനാര്‍ഥിയാകുമ്പോള്‍ ഇരു വിഭാഗത്തിലുമില്ലാത്ത രാജാജി മാത്യു തോമസാണ് തൃശൂരില്‍ മത്സരിക്കുന്നത്. വയനാട്ടില്‍ കാനവുമായി അടുപ്പം പുലര്‍ത്തുന്ന പി.പി. സുനീറിനു സ്ഥാനാര്‍ഥിത്വം ലഭിച്ചതുമാത്രമാണ് ആശ്വാസം.

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനുശേഷം, വിഭാഗീയത മറ്റൊരു തലത്തിലേക്കു നീങ്ങുന്നതിനിടെയാണ് സ്ഥാനാര്‍ഥിനിര്‍ണയം നടന്നത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു അടക്കം നേതൃനിരയിലുള്ള ചിലര്‍ ഇപ്പോള്‍ കാനത്തിനൊപ്പമല്ല. പാര്‍ട്ടിയില്‍ കാനത്തിന്റെ കടുത്ത എതിരാളിയായ സി. ദിവാകരനു പ്രധാന സീറ്റായ തിരുവനന്തപുരം നല്‍കാനുള്ള തീരുമാനം ഇസ്മയില്‍പക്ഷത്തിനു ലഭിച്ച ശ്രദ്ധേയനേട്ടമായി.

തൃശൂരില്‍ കാനത്തിന്റെ വിശ്വസ്തനായ സിറ്റിങ് എം.പി: സി.എന്‍. ജയദേവനെ ഒഴിവാക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനു പ്രിയങ്കരനായ എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ പകരക്കാരനാകുമെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. എന്നാല്‍, ഇതിന് വിരുദ്ധമായി ഗ്രൂപ്പുകളോട് അടുപ്പമില്ലാത്ത, പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റര്‍ കൂടിയായ രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന കൗണ്‍സില്‍ ഐകക്ണഠ്യേന തീരുമാനിച്ചത് ഫലത്തില്‍ ഇസ്മയില്‍ പക്ഷത്തിന്റെ വിജയമായി.

ഒല്ലൂര്‍ എം.എല്‍.എയായിരുന്ന രാജാജി മാത്യുവിന് കാനം സംസ്ഥാന സെക്രട്ടറിയായശേഷം അവിടെ മത്സരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. കാനത്തിന്റെ അടുപ്പക്കാരനായ കെ. രാജനുവേണ്ടി രാജാജി മാത്യുവിനെ ഒഴിവാക്കുകയായിരുന്നെന്ന വിമര്‍ശനവും അന്നുയര്‍ന്നിരുന്നു.

മാവേലിക്കരയില്‍ യുവനേതാവ് സി.എ. അരുണ്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു കാനംപക്ഷത്തിനു താല്‍പ്പര്യം. എന്നാല്‍, കാനംപക്ഷത്തുനിന്നുതന്നെ ഭിന്നാഭിപ്രായമുണ്ടായി. വിജയസാധ്യത കണക്കിലെടുത്ത് ഒടുവില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയ്ക്ക് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (23 minutes ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (37 minutes ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (51 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (52 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (58 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (1 hour ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (1 hour ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (1 hour ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (2 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (2 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (2 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

Malayali Vartha Recommends