Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മേലാല്‍ സത്യം പറയരുത്... ബീഡിത്തൊഴിലാളികളുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നരേന്ദ്രമോഡി മൂന്ന് വര്‍ഷം കഴിഞ്ഞ് പദ്ധതി പൂര്‍ത്തിയാകുമ്പോഴും പ്രധാനമന്ത്രിയായി വരണം; വന്നത് 70 വര്‍ഷം ഇല്ലാതിരുന്ന വികസനം, 2022 ലും മോഡി തന്നെ പ്രധാനമന്ത്രിയായി ഇരിക്കണം; പ്രസംഗിച്ച സംസ്ഥാന സെക്രട്ടറിയെ പുറത്താക്കി

05 MARCH 2019 01:58 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇനി എന്തൊക്കെ ചെയ്താലും ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പുകഴ്ത്താന്‍ പാടുണ്ടോ? പുകഴ്ത്തിയവര്‍ക്ക് എന്തുണ്ടായെന്ന് ഇവിടത്തെ അബ്ദുള്ള കുട്ടിയോടും ഷിബു ബേബിജോണിനോടും ചോദിച്ചാല്‍ മതി. എന്നാല്‍ ഇതിനേക്കാള്‍ പെട്ടുപോയിരിക്കുന്നത് സിപിഎമ്മിന്റെ കരുത്തനായ സംസ്ഥാന സെക്രട്ടറിയാണ്. മഹാരാഷ്ട്ര സിപിഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മറ്റി അംഗവുമായ നരസയ്യ ആദമാണ് കുടുങ്ങിപ്പോയത്.

ബീഡിത്തൊഴിലാളികളുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നരേന്ദ്രമോഡി മൂന്ന് വര്‍ഷം കഴിഞ്ഞ് പദ്ധതി പൂര്‍ത്തിയാകുമ്പോഴും പ്രധാനമന്ത്രിയായി ഇരിക്കണമെന്ന് ആശംസിച്ച സിപിഎം നേതാവാണ് പുറത്തായത്. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ പൊതുവേദിയില്‍ വെച്ച് പുകഴ്ത്തിയ ആദമാണ് കുടുങ്ങിപ്പോയത്.

നേതാവിനെ മൂന്ന് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റു ചെയ്തു. ബീഡിത്തൊഴിലാളികളുടെ ക്ഷേമനിധി ഉദ്ഘാടന ചടങ്ങിനിടെ അവരുടെ ഭവന പദ്ധതിയെക്കുറിച്ചായിരുന്നു സംസാരം. ബീഡിത്തൊഴിലാളികളുടെ ഭവന പദ്ധതിയുടെ ചുമതലക്കാരന്‍ കൂടിയായ ആദം ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന ഭവനപദ്ധതി 2022 ല്‍ പൂര്‍ത്തിയാകുമ്പോഴും മോഡി തന്നെ പ്രധാനമന്ത്രിയായി ഇരിക്കണമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ ആദം പാര്‍ട്ടിയെ കളങ്കപ്പെടുത്തി എന്നാരോപിച്ചായിരുന്നു നടപടി. ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് നല്‍കിയ വീടുകള്‍, ബംഗഌവുകളാണ്. ജനങ്ങള്‍ എന്നും മോദിയോട് കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു നരസയ്യ പരാമര്‍ശം.

2022 ല്‍ ഭവന പദ്ധതി പൂര്‍ത്തിയാകും. അപ്പോഴും പ്രധാനമന്ത്രിയായി നരേന്ദ്രമോഡി തന്നെ പദ്ധതിയുടെ ഉദഘാടനം നിര്‍വഹിക്കാനെത്തണമെന്നാണ് ആഗ്രഹം. എഴുപത് വര്‍ഷം നടക്കാത്ത വികസനമാണ് മോദി നടത്തിയതെന്നു നരസയ്യ ആദം പറഞ്ഞു. ഈ രാജ്യത്തെ പാവപ്പെട്ട സ്ത്രീകള്‍ ഒരിക്കലും മോദിയെ മറക്കില്ല എന്നും പറഞ്ഞു. ബീഡിത്തൊഴിലാളികളുടെ ഭവനപദ്ധതി, കുടിവെള്ള പദ്ധതി എന്നയാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രിക്ക് പുറമെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പരിപാടിക്ക് തൊട്ടു പിന്നാലെ നരസയ്യ പാര്‍ട്ടിക്ക് പുറത്തായി.

തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് സംസ്ഥാന സെക്രട്ടറിക്ക് നേരെ നടന്ന ഈ നടപടിയില്‍പാര്‍ട്ടി അണികള്‍ക്കും അമര്‍ഷമുണ്ട്.ആരും അറിയാതിരുന്ന കേവലം ഒരു പുകഴ്ത്തല്‍ ഇപ്പോള്‍ എല്ലാവരും അറിഞ്ഞിരിക്കുകയാണ്. കേരളത്തിലെ പത്രങ്ങള്‍ പോലും മുന്‍ പേജിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

അതേസമയം പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിനുള്ള സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍നിന്നുള്ള നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ ശക്തമായ നിലപാടെടുത്തെന്ന സൂചന നല്‍കുന്നതായിരുന്നു യെച്ചൂരിയുടെ വാക്കുകള്‍. എതിര്‍പ്പുണ്ടായിരുന്നെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് നീക്കുപോക്കിന് ധാരണയുണ്ടാക്കുകയായിരുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി. പ്രധാന എതിരാളി ബിജെപിയാണ്. തൃണമൂലിനെ പശ്ചിമബംഗാളില്‍ തറപറ്റിച്ചേ തീരൂ. കോണ്‍ഗ്രസിന്റെ നാലും സിപിഐഎമ്മിന്റെ രണ്ടും സിറ്റിങ് സീറ്റുകളില്‍ പരസ്പരം മല്‍സരിക്കില്ലെന്നാണ് ധാരണയായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്, മഹാരാഷ്ട്ര, ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജനചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.

ബിജെപിയും കോണ്‍ഗ്രസും മുഖാമുഖം വരുന്ന സംസ്ഥാനങ്ങളില്‍ ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രം സിപിഐഎം മത്സരിച്ച് ബാക്കി സ്ഥലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രചാരണം നടത്തുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. റായ്ഗഞ്ച്, മൂര്‍ഷിദാബാദ് എന്നീ സിപിഐഎം സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിറുത്തില്ല. മാല്‍ഡ, ഉത്തര്‍ മാല്‍ഡ, ദക്ഷിണ്‍ ബഹ്‌റാംപൂര്‍, ജാംഗിപൂര്‍ എന്നീ കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകളില്‍ സിപിഐഎമ്മും മത്സരിക്കില്ല. ബിജെപിയെ ഒന്നിച്ച് നിന്ന് നേരിടുക എന്നതാണ് ലക്ഷ്യമെന്ന് സിപിഎം സിസി വിലയിരുത്തി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends