Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഒരു രാജ്യം ഒരു കാര്‍ഡ്‌ ഉദ്ഘാടനം പ്രധാനമന്ത്രി അഹമ്മദാബാദില്‍ നിര്‍വ്വഹിച്ചു.ഇതോടെ രാജ്യത്ത് ഒട്ടാകെയുള്ള യാത്രയ്ക്ക് ഒരു കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി . ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് സൗകര്യം നല്‍കി ഷോപ്പിങ്ങിനും മറ്റും ഉപയോഗിക്കാവുന്ന രീതിയിൽ കാർഡ് ഉപയോഗിക്കാൻ ഉള്ള സൗകര്യങ്ങൾ ആണ് ഉദ്ദേശിക്കുന്നത്

05 MARCH 2019 12:28 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഒട്ടാകെയുള്ള യാത്രയ്ക്ക് ഒരു കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി . ഒരു രാജ്യം ഒരു കാര്‍ഡ്‌ ഉദ്ഘാടനം പ്രധാനമന്ത്രി അഹമ്മദാബാദില്‍ നിര്‍വ്വഹിച്ചു . ഇതനുസരിച്ച് ഏതു തരത്തിലുള്ള ഗതാഗതസംവിധാനവും ഉപയോഗിച്ചുള്ള യാത്രകള്‍ക്ക് പണം മുടക്കാന്‍ ഒരു കാര്‍ഡ്‌ അനുവദിക്കുന്ന സൗകര്യമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

2006 മുതൽ തന്നെ ഇത്തരം സംവിധാനം നടപ്പിലാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. സ്മാര്‍ട്ട് നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എസ്എന്‍സിഎംസി) എന്ന പേരിലുള്ള കാർഡ് പ്രകാരം ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് സൗകര്യം നല്‍കി ഷോപ്പിങ്ങിനും മറ്റും ഉപയോഗിക്കാവുന്ന രീതിയിൽ കാർഡ് ഉപയോഗിക്കാൻ ഉള്ള സൗകര്യങ്ങൾ ആണ് ഉദ്ദേശിക്കുന്നത് . റെയില്‍വേ പ്ളാറ്റ്ഫോമില്‍ ഈ കാർഡ് ഓണ്‍ലൈന്‍ ആയി ഉപയോഗിക്കാം. ഔട്ട്ലെറ്റ്കളില്‍ സാധനങ്ങള്‍ വാങ്ങാനും ഉപയോഗിക്കാം. ഇതിലൂടെ ഉപയോക്താവിന് വൈദ്യുതി ബില്‍, വെള്ളക്കരം, ഫോണ്‍ ബില്‍ മറ്റു നികുതി ബില്ലുകള്‍ എന്നിവ അടയ്ക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഓണ്‍ലൈനുമായി ബന്ധപ്പെടുത്തും. ഇതിനുള്ള പദ്ധതികള്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ പ്രധാനമന്ത്രി പുറത്തിറക്കിയ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് ഉപയോഗിച്ച്‌ രാജ്യത്തെ ഏത് സംസ്ഥാനത്തെയും പൊതുഗതാഗതമാര്‍ഗങ്ങള്‍ ഉപയോഗിക്കാനാകും. ബാങ്കുകള്‍ നടപ്പാക്കുന്ന ക്രെഡിറ്റ്‌ , ഡെബിറ്റ് കാര്‍ഡുകള്‍ റെയില്‍-മെട്രോ കാര്‍ഡ് ഉപയോഗിക്കുന്ന തരത്തിലാണ് പരിഷ്കരണം . ഇതിനായി ടിക്കറ്റ് കൌണ്ടറിലെ പി.ഒ.എസ്മെഷിനിൽ ഉപയോഗിക്കാന്‍ കഴിയുന്ന വിധം ബാങ്കുകള്‍ ഡെബിറ്റ് ക്രെഡിറ്റ്‌ കാര്‍ഡ്‌ പരിഷ്കരിക്കും . ഇതിനായി പുതിയതായി ബാങ്കുകള്‍ അനുവദിക്കുന്ന കാര്‍ഡുകളില്‍ നാഷണല്‍ മൊബിലിറ്റി കാര്‍ഡ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തും . മറ്റേതുതരം വാലറ്റുകള്‍ ഉപയോഗിക്കുന്ന വിധത്തില്‍ ഈ സൗകര്യം വിനിയോഗിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു .

ഡല്‍ഹി മെട്രോയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട് . ഇതിനായി തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ കൌണ്ടറാണ് ഉപയോഗിക്കുന്നത് . ഇതുവഴി തടസമില്ലാതെ മെട്രോയില്‍ പ്രവേശിക്കുവാനും ഇറങ്ങേണ്ട ഇടത്ത് തടസ്സങ്ങള്‍ ഒന്നുമില്ലാതെ ഇറങ്ങി പോകുവാനും സാധിക്കും . ഇത് വ്യാപകമാകുന്നത് വഴി യാത്രാനിരക്ക് കുറയ്ക്കാന്‍ വരെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര നഗരമന്ത്രാലയമാന് ഇത്തരം ഒരു കാർഡ് നിർമിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ച നടപ്പിലാക്കിയത്

സ്വീകാര്‍ എന്ന പേരിലാണ് ഈ കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതുപയോഗിച്ച്‌ പേയ്‌മെന്റ് നടത്തന്ന സംവിധാനത്തിന് സ്വാഗത് എന്നാണ് പേര്. ഈ സംവിധാനം രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും മറ്റ് പൊതുഗതാഗത കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിലെ പി.ഒ.എസ്. സംവിധാനത്തിലുള്ള പോരായ്മകള്‍ പരിഹരിച്ചാണ് സ്വീകാറും സ്വാഗതും രൂപകല്പന ചെയ്തിട്ടുള്ളത്.

കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ഭെല്‍) ആണ് സ്വാഗത് മെഷിനുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. സ്വാഗത് കാർഡ് ഉപയോഗിച്ച് മെട്രോ, സബര്‍ബന്‍ ട്രെയിന്‍, പാര്‍ക്കിങ്, ടോള്‍ തുടങ്ങി ഏത് സംസ്ഥാനത്തെയും ഏതു തരത്തിലുള്ള യാത്രാ സേവനങ്ങളും ലഭ്യമാക്കാനാകുമെന്ന് നഗരവികസന മന്ത്രാലയം സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര പറഞ്ഞു.. സീസണ്‍ ടിക്കറ്റുകള്‍ പോലുള്ള ആവശ്യങ്ങള്‍ക്കും പകരമായി കാര്‍ഡ് ഉപയോഗിക്കാനാകും.

ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകളുടെ മാതൃകയില്‍ സ്വീകാര്‍ കാര്‍ഡ് വിതരണം പൊതു-സ്വകാര്യ ബാങ്കുകൾ വഴിയാണ് നടപ്പിലാക്കുന്നത് . എല്ലാ കാർഡുകൾക്കും കേന്ദ്രീകൃത സംവിധാനവും ബില്ലിംഗ് രീതിയും ഉണ്ടായിരിക്കും . ബാങ്കുമുഖേന നല്‍കുന്ന കാര്‍ഡായതിനാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയും കുറവാണ് .

ഈ സംവിധാനം നിലവിൽ വരുന്നതോടെ വി വിധ ആവശ്യങ്ങള്‍ക്കായി പല കാര്‍ഡുകള്‍ കൊണ്ടുനടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാകുമെന്നു ഇത് സംബന്ധിച്ച അറിയിപ്പിൽ വ്യക്തമാക്കി.

എന്‍സിഎംസി കാര്‍ഡ് നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്ര നഗരവികസനമന്ത്രാലയം 2014ല്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്, നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ധനകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികള്‍ അടങ്ങിയതായിരുന്നു വിദഗ്ധ സമിതി. ഇതിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ ആഗോള തലത്തില്‍ പ്രചാരത്തിലുള്ള ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡ് തയ്യാറാക്കാന്‍ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

രാജ്യത്തൊട്ടാകെ കാര്‍ഡ് ഉപയോഗിക്കുന്നതിന് വിവിധ ഏജന്‍സികളുമായി സഹകരണം ഉറപ്പാക്കാന്‍ കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് ഇതിന്റെ പൈലറ്റ് പദ്ധതിക്ക് കേന്ദ്രം ജനുവരി 31-ന് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി ഡിഎംആര്‍സി സ്റ്റേഷനുകളില്‍ എന്‍സിഎംസി ഗേറ്റുകള്‍ സ്ഥാപിക്കുകയും ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ അവസരമൊരുക്കുകയും ചെയ്തു.

സി.ഡി.എ.സി, ബെല്‍, നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍, എസ്.ബി.ഐ. എന്നിവയുമായി ചേര്‍ന്നാണ് പൈലറ്റ് പദ്ധതി വിജയകരമായി നടപ്പാക്കിയത്. ചില മെട്രോ സ്‌റ്റേഷനുകളില്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ എന്‍സിഎംസി ഇപ്പോള്‍ ഉപയോഗിക്കുന്നത്. വൈകാതെ എല്ലാ സ്‌റ്റേഷനുകളിലും ഇത് നടപ്പാക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends