Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാര്‍ട്ടിയിലും മുന്നണിയിലും പിടിനഷ്ടപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ മുട്ടുമടക്കുന്നു. കൊല്ലം ജില്ലയില്‍ നിന്ന് കാനത്തിനെതിരെ തുടങ്ങിയ പടപ്പുറപ്പാട് സ്ഥാനാര്‍ത്ഥി പട്ടികയായതോടെ പൂര്‍ത്തിയായെന്നാണ് സൂചന

05 MARCH 2019 08:26 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

പാര്‍ട്ടിയിലും മുന്നണിയിലും പിടിനഷ്ടപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ മുട്ടുമടക്കുന്നു. കൊല്ലം ജില്ലയില്‍ നിന്ന് കാനത്തിനെതിരെ തുടങ്ങിയ പടപ്പുറപ്പാട് സ്ഥാനാര്‍ത്ഥി പട്ടികയായതോടെ പൂര്‍ത്തിയായെന്നാണ് സൂചന. കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന അനിരുദ്ധനെ മാറ്റാനായി ചെന്ന കാനത്തെ നേതാക്കള്‍ കണ്ടംവഴി ഓടിച്ചു. പാര്‍ട്ടിയുടെ ഏറ്റവും ശക്തികേന്ദ്രമായിടത്താണ് ഈ ഗതി വന്നതെന്ന് ഓര്‍ക്കണം. അവസാനം തനിക്ക് നാണക്കേടാവാതിരിക്കാന്‍ കാനം വെള്ളക്കൊടി വീശിയതോടെയാണ് അനിരുദ്ധനെ മാറ്റിയത്. സംസ്ഥാന സെക്രട്ടറിയുടെ തീരുമാനത്തിന് പുല്ലുവില കല്‍പ്പിച്ച ചരിത്രം സി.പി.ഐക്ക് ഉണ്ടായിട്ടില്ല. കാനവും സി.ദിവാകരനും തമ്മിലുള്ള പോര് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ദിവാകരനെ വെട്ടാനാണ് കഴിഞ്ഞതവണ മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ മാത്രം തെരഞ്ഞെടുത്തത്. 

മലപ്പുറം സമ്മേളനത്തിലും ദിവാകരനും ഇസ്മായിലിനും എതിരെ കാനം ആഞ്ഞടിച്ചു. ഇസ്്മായിലിനെ എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുന്ന പ്രതിനിധി എന്ന സ്ഥാനത്ത് നിന്ന് പിഴുതെറിഞ്ഞു. ഈ സമയം ദിവാകരന്‍ കാനത്തിനൊപ്പം ചേര്‍ന്ന് പാര്‍ട്ടിയില്‍ പിടിമുറുക്കി. അതിന് വലിയ വിലയാണ് കാനം കൊടുക്കേണ്ടി വന്നത്. സിറ്റിംഗ് എം.പി പരാജയമാണെന്ന് പരസ്യമായി സമ്മതിക്കുന്നതാണ് തൃശൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസും സി.പി.എം സിറ്റിംഗ് എം.പിമാരെ കളത്തിലിറക്കുമ്പോഴാണ് സി.പി.ഐ സിറ്റിംഗ് എം.എല്‍.എമാരെ ഗോദയിലിറക്കിയിരിക്കുന്നത്. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനെ തറപറ്റിക്കാന്‍ പാടാണെങ്കിലും ചെങ്ങറ സുരേന്ദ്രന് വെല്ലുവിളി ഉയര്‍ത്താനാകുമായിരുന്നു. മുമ്പ് അവിടെ നിന്ന് അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. അത് പരിഗണിക്കാതെ അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടി വന്നു കാനത്തിന്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലാകമ്മിറ്റികളുടെ തീരുമാനമായിരുന്നു ചിറ്റയം ഗോപകുമാറിന്റെ സ്ഥാനാര്‍ത്തിത്വം. 

തിരുവനന്തപുരം ജില്ലാ കമ്മിറ്റി കാനത്തിനെ വെട്ടാന്‍ അദ്ദേഹത്തെ തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒന്നാമനാക്കി. കാനം മത്സരിക്കില്ലെന്ന് ജില്ലാ നേതാക്കള്‍ക്ക് അറായാമായിരുന്നു. അവരുടെ ആഗ്രഹപ്രകാരം അവസാനം ദിവാകരന്‍ തന്നെ സ്ഥാനാര്‍ത്ഥിയായി. ദിവാകരന് കടുത്ത വെല്ലുവിളി ഉയര്‍ത്താനാവുമെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. മാത്രമല്ല കഴിഞ്ഞ തവണ കാശ് വാങ്ങി ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പാര്‍ട്ടി നടപടി ഏറ്റുവാങ്ങേണ്ടിവന്ന സി.ദിവാകരന്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയുമായി. അതും കാനത്തിന്റെ കൂടെ അംഗീകാരത്തോടു കൂടി. അതിനാല്‍ സ്ഥാനാര്‍ത്ഥിത്വം ദിവാകരനെ സംബന്ധിച്ച് വലിയ വിജയമാണ്. 

പാര്‍ട്ടിയില്‍ കാനത്തിനുള്ള പിടി അയഞ്ഞത് അദ്ദേഹത്തിന്റെ തന്നെ വീഴ്ചകൊണ്ടാണെന്നാണ് സി.പി.ഐയിലെ അടുക്കളരഹസ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യത്തിനും ധാര്‍ഷ്ട്യത്തിനും മുന്നില്‍ മുട്ടുമടക്കില്ല എന്നതായിരുന്നു കാനത്തിന്റെ വലിയ വിജയം. അത് പാര്‍ട്ടി അണികളിലും നേതാക്കളിലും വലിയ മതിപ്പാണ് ഉണ്ടാക്കിയത്. ലാ അക്കാദമി വിഷയത്തിലും തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിലും കാനം ശക്തമായ നിലപാട് എടുക്കുകയും അത് വിജയിക്കുകയും ചെയ്തു. എന്നാല്‍ പിണറായിക്ക് മുന്നില്‍ കാനം അടിയറവ് പറഞ്ഞിരിക്കുകയാണെന്നാണ് അണിയറരഹസ്യം. അതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. കാനം പഴയത് പോലെ പിണറായിക്കും സി.പി.എമ്മിനും എതിരെ ചൊറിയാത്തതും അതുകൊണ്ടാണ്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (1 hour ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (1 hour ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (1 hour ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (1 hour ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (2 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (2 hours ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (3 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (3 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (3 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (3 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (3 hours ago)

Malayali Vartha Recommends