Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സോളാര്‍ സമരകാലത്ത് കേന്ദ്രസേനയെ ഇറക്കി എല്‍.ഡി.എഫ് സമരത്തെ നേരിട്ട കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആണ്‍കുട്ടിയാണെന്ന് ചാനലിലിരുന്ന് വീരവാദം മുഴക്കിയ സി.ദിവാകരന്‍ വെട്ടിലായി

05 MARCH 2019 05:56 PM IST
മലയാളി വാര്‍ത്ത

സോളാര്‍ സമരകാലത്ത് കേന്ദ്രസേനയെ ഇറക്കി എല്‍.ഡി.എഫ് സമരത്തെ നേരിട്ട കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആണ്‍കുട്ടിയാണെന്ന് ചാനലിലിരുന്ന് വീരവാദം മുഴക്കിയ സി.ദിവാകരന്‍ വെട്ടിലായി. ഡല്‍ഹി ഭരിക്കുന്നത് ആണ്‍പിള്ളേരാ, അമിത്ഷായാണ് ഭരിക്കുന്നത്- എന്നാണ് ദിവാകരന്‍ ചാനല്‍ ചര്‍്ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് അജയ്തറയിലിനെ വെല്ലുവിളിച്ചത്. യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങിയ ശേഷം എല്‍.ഡി.എഫ് ഉമ്മന്‍ചാണ്ടിക്കെതിരെ സമരം നടത്തിയെങ്കിലും അന്ന് പട്ടാളത്തെ വിളിക്കാന്‍ കോണ്‍ഗ്രസിനായില്ല. അതിനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ചര്‍ച്ചയിലാണ് സി.ദിവാകരന്‍ പരിഹസിച്ചത്. പക്ഷെ, അതിനിടെ ബി.ജെ.പി അധ്യക്ഷനെ അറിയാതെ പുകഴ്ത്തിപ്പോയി. അതിപ്പോള്‍ ദിവാകരന് തന്നെ പാരയായി മാറിയിരിക്കുകയാണ്. 

തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി സി.ദിവാകരന്‍ കളത്തിലിറങ്ങുമ്പോള്‍ പ്രധാന എതിരളികളായ ബി.ജെ.പിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്കും എതിരെ ഒന്നും ഉരിയാടാനാകാത്ത സ്ഥിതിയിലാണ് അദ്ദേഹം. ദില്ലി ഭരിക്കുള്ളത് ആണ്‍പിള്ളേരാണെന്നും അമിത് ഷായാണെന്നുമുള്ള വീരവാദം ബി.ജെ.പി ഏറ്റെടുത്തുകഴിഞ്ഞു. സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിംഗ് വീഡിയോയായി മാറിയിരിക്കുകയാണ് ദിവാകരന്റെ അമിത്ഷാ സ്തുതി. കോണ്‍ഗ്രസ് മറ്റൊരു രീതിയില്‍ ഈ വിഡിയോ ഉപയോഗിക്കുന്നുണ്ട്. ഇടത്പക്ഷവും ബി.ജെ.പിയും തമ്മിലുള്ള രഹസ്യധാരണയുടെ ഉദാഹരണമാണ് സി.ദിവാകരന്റെ പുകഴ്ത്തലെന്ന് കോണ്‍ഗ്രസ് ആരോപിക്കും. ഇതേക്കുറിച്ച് സി.ദിവാകരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തില്‍ ബി.ജെ.പിക്ക് ഏറെ സാധ്യതയുണ്ട്. തിരുവനന്തപുരം നഗരസഭയില്‍ നാല്‍പ്പത് കൗണ്‍സിലര്‍മാരാണ് അവര്‍ക്കുള്ളത്. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ കുമ്മനം കഴിഞ്ഞ തവണ രണ്ടാമതെത്തിയിരുന്നു. നേമം മണ്ഡലത്തില്‍ ഒ. രാജഗോപാല്‍ വിജയിച്ചു. അങ്ങനെയുള്ളിടത്ത് അമിത്ഷായും ടീമും നല്ല ഭരണമാണ് നടത്തുന്നതെന്ന സി. ദിവാകരന്റെ പ്രസ്താവന ഇടത്പക്ഷത്തിന് ഏറെ ദോഷം ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെ കുറിച്ചും സംസ്ഥാന സര്‍ക്കാരിനോടുള്ള അവഗണനയെ കുറിച്ചും ദിവാകരന്‍ പ്രസംഗിക്കുമ്പോഴും പ്രതികരിക്കുമ്പോഴും അമിഷാ സ്തുതി വെച്ച് ട്രോളുകള്‍ ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. ബി.ജെ.പി സൈബര്‍ വിംഗ് ഇതിനകം നിരവധി ട്രോളുകള്‍ ഇറക്കിക്കഴിഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂട് പിടിക്കുമ്പോള്‍ ട്രോളുകളുടെ പെരുമഴയാകും ഉണ്ടാവുക. അങ്ങനെ വരുമ്പോള്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ട്രോളുകളുടെ പ്രധാന ഇര ദിവാകരനായിരിക്കും. കഴിഞ്ഞ തവണ തിരുവനന്തപുരം സീറ്റ് ബെന്നറ്റ് എബ്രഹാമിന് കച്ചവടം നടത്തിയിതിലെ പ്രധാന കണ്ണികളില്‍ ഒരാളാണ് ദിവാകരന്‍. അതിനാല്‍ ആ വഴിക്കും ട്രോളുകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. നെടുമങ്ങാട് നിന്ന് ജയിച്ചെങ്കിലും മന്ത്രിസഭാ പ്രവേശനത്തിന് കാനം തടയിട്ടു. അന്ന് മുല്ലക്കരയും ദിവാകരനും കരച്ചിലിന്റെ വക്കോളമെത്തിയ ചിത്രം പത്രങ്ങളില്‍ വന്നിരുന്നു. അതിനാല്‍ അമിത്ഷാ സ്തുതിയുടെ പേരില്‍ ദിവാകരന് എന്തൊക്കെ പരിഹാസവും വിമര്‍ശനവും കേള്‍ക്കേണ്ടിവരുമെന്ന് കാത്തിരുന്ന് കാണാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends