ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഒഴികെ ആര്‍ക്കും സീറ്റ് നല്‍കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണ. പത്തനംതിട്ടുയടെ കാര്യത്തില്‍ പിന്നീട് തീരുമാനമാകാമെന്നും തീരുമാനിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഒഴികെ ആര്‍ക്കും സീറ്റ് നല്‍കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണ. പത്തനംതിട്ടുയടെ കാര്യത്തില്‍ പിന്നീട് തീരുമാനമാകാമെന്നും തീരുമാനിച്ചു. സിറ്റിംഗ് എം.പിമാരില്‍ പി.കരുണാകരന്‍ ഒഴികെ എല്ലാവരും മത്സരിക്കും. പത്തനംതിട്ട സീറ്റ് ജെ.ഡി.എസിന് നല്‍കിയേക്കും. കഴിഞ്ഞതവണ അവര്‍ക്ക് നല്‍കിയ കോട്ടയം സീറ്റില്‍ സി.പി.എം സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കും. പുതുതായി എടുത്ത ഘടകക്ഷികള്‍ക്കൊന്നും സീറ്റ് നല്‍കേണ്ടന്നാണ് തീരുമാനം. പി.കരുണാകരന്‍ അനാരോഗ്യം കാരണമാണ് മത്സരരംഗത്ത് നിന്ന് പിന്‍മാറുന്നത്. ആറ്റിങ്ങല്‍ എ. സമ്പത്ത്, പാലക്കാട് എം.ബി രാജേഷ്, ആലത്തൂര്‍ പി കെ ബിജു, കണ്ണൂര്‍ പി കെ ശ്രീമതി എന്നീ സിറ്റിംഗ് എം.പിമാരായിരിക്കും മത്സരിക്കുക. ചാലക്കുടിയിലെ സ്വതന്ത്രന്‍ ഇന്നസെന്റ് മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ പി. രാജീവിനെ ചാലക്കുടിയില്‍ നിര്‍ത്തുമെന്നും അറിയുന്നു. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും.
പതിനാറ് സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും അവരുടെ സ്വതന്ത്രരും മത്സരിക്കുമ്പോള്‍ ആര്‍. ബാലകൃഷ്ണപിള്ളയും വിരേന്ദ്രകുമാറും നോക്കിനില്‌ക്കേണ്ടിവരും. ലോക്താന്ത്രിക് ജനതാദള്‍ വടകരയും ജനാധിപത്യ കേരളാ കോണ്‍ഗ്രസും എന്‍.സി.പിയും പത്തനംതിട്ടയും കേരളാ കോണ്‍ഗ്രസ് എസ് എറണാകുളവും ചോദിക്കുന്നുണ്ട്. പത്തനംതിട്ട സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി നേതൃത്വം എല്‍.ഡി.എഫിന് കത്ത് നല്‍കിയിട്ടുണ്ട്. ഇവരുമായി ചര്‍ച്ച നടത്താനും സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സെക്രട്ടറിയേറ്റ് തീരുമാനം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. അതിന് ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുക. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസും ചില ഹൈന്ദവ സംഘടനകളും ചര്‍ച്ച് ആക്ടിന്റെ പേരില്‍ ക്രൈസ്തവ സഭകളും ഇടഞ്ഞ് നില്‍ക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാകും.
എറണാകുളത്ത് സെബാസ്റ്റിയന്‍ പോളിനെ മത്സരരംഗത്ത് കൊണ്ടുവരാനും സാധ്യതയുണ്ട്. സിറ്റിംഗ് എം.പി കെ.വി തോമസിനെതിരെ യൂത്ത് കോണ്‍ഗ്രസ് അടക്കം രംഗത്തെത്തിയിട്ടുണ്ട്. അത് മുതലെടുക്കാന്‍ സെബാസ്റ്റിയന്‍ പോളിനെ പോലൊരാള്‍ വേണമെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. ലത്തീസ് സഭകളുമായും അദ്ദേഹത്തിന് അടുത്തബന്ധമാണ്. രാജ്യസഭാ എം.പി എന്ന നിലയില്‍ കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റിലിയുടെ ഉള്‍പ്പെടെ പ്രശംസ പിടിച്ചുപറ്റിയ പി.രാജീവിനെ ചാലക്കിടിയില്‍ നിന്ന് മത്സരിപ്പിക്കാനുള്ള നീക്കം നല്ലതാണെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസില്‍ നിന്ന് യുവനേതാക്കളായിരിക്കും മത്സരിക്കുക, അങ്ങനെയെങ്കില്‍ രാജീവായിരിക്കും ഉചിതം. പി.സി ചാക്കോ വീണ്ടും മത്സരിച്ചാല്‍ എട്ട് നിലയില്‍ പൊട്ടുമെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു.
ജനാധിപത്യ കേരളാ കോണ്‍ഗ്രസും എന്‍.സി.പിയും പത്തനംതിട്ട സീറ്റിനായി വാശിപിടിക്കുമ്പോള്‍ അത് രമ്യമായി പരിഹരിച്ചില്ലെങ്കില്‍ മുന്നണിക്കുള്ളില്‍ കോലാഹലമുണ്ടാകും. പെരിയ കൊലപാതകവും ശബരിമലയും ജനങ്ങളില്‍ നിന്ന് മുന്നണിയെ അകറ്റിയിട്ടുണ്ട്. അത് പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അമ്പേ പാളിപ്പോയി. എന്‍.എസ്.എസുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ അങ്ങോട്ട് വരെ ചെല്ലാമെന്ന് യാചിച്ച കോടിയേരി അവസാനം നാണം കെട്ട് കണ്ടം വഴി ഓടേണ്ടി വന്നു. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിയാവും സിറ്റിംഗ് സീറ്റുകളില്‍ ഒഴികെ സ്ഥാനാര്‍ത്ഥികളെ സി.പി.എം നിര്‍ത്തുക.
https://www.facebook.com/Malayalivartha

























