പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ സൂക്ഷിക്കുക... വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിലവിലുണ്ടെന്ന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പാസ്പോര്‍ട്ട് അപേക്ഷിക്കുന്നവരെ ലക്ഷ്യം വെച്ച് നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിലവിലുണ്ടെന്നാണ് കേന്ദ്രമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക പാസ്പോര്‍ട്ട് വെബ് പോര്‍ട്ടല്‍ പോലെ തോന്നിക്കുന്ന .org, .in, .com എന്നീ ഡൊമൈനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി വെബ്സൈറ്റുകള്‍ ഇപ്രകാരം നിലവിലുണ്ട് .
www.indiapassport.org, www.onlinepassportindia.com, www.passportindiaportal.in, www.passportindia.in, www.passportseva.in, എന്നിവയാണ് വ്യാജ വെബ്സൈറ്റുകള്‍. ഇന്ത്യന്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണമെന്നും പാസ്പോര്‍ട്ട് സംബന്ധമായ ആവശ്യങ്ങള്‍ക്കായുള്ള ഔദ്യോഗിക വെബ്സൈറ്റ് www.passportindia.gov.inഎന്നതാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.mPassport Seva എന്ന മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗിക്കാനാകും
https://www.facebook.com/Malayalivartha