മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പോലീസ് സേനയെ പരസ്യമായി വിമര്‍ശിച്ച സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആര്‍എസ്എസിന് ശബരിമലയിലെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത പൊലീസുകാര്‍ സേനയില്‍ ഉണ്ടായിരുന്നെന്നു പിണറായി പറഞ്ഞു. എങ്കില്‍, ആര്‍എസ്എസിന് വിവരം ചോര്‍ത്തിയവര്‍ ആരെന്ന് പ്രഖ്യാപിക്കാന്‍ പിണറായി വിജയന് തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നിങ്ങളില്‍ ചിലര്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയാമോ സ്റ്റേറ്റിനൊപ്പം നിന്നുവെന്ന്, ഇതായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത് ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്. പോലീസുകാര്‍ സര്‍ക്കാര്‍ തീരുമാനത്തോടൊപ്പവും സംസ്ഥാന താല്പര്യത്തിന് ഒപ്പവുമാണ് നില്‍ക്കേണ്ടത്. ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha