Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

വീര വീരേന്ദ്രകുമാര വിഭോ; വീരേന്ദ്രകുമാറിനെ പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കർ

08 AUGUST 2019 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

മാതൃഭൂമി ദിനപത്രത്തിന്റെ ബഹിഷ്‌കരണം അവസാനിപ്പിക്കുന്നതായി എന്‍ എസ് എസ്. മാതൃഭൂമി ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വീരേന്ദ്രകുമാറിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കർ. ഹിന്ദു വികാരം വൃണപ്പെടുത്തിയതിൽ ഖേദിക്കുന്നു എന്ന് രണ്ടു വരി പത്രത്തിൽ അച്ചടിക്കാൻ മടിച്ച മഹാ വിപ്ലവകാരിയാണ് സഖാവ് എംപി വീരേന്ദ്രകുമാർ എന്ന് ജയശങ്കർ ഫേസ്ബുക്കിൽ പരിഹസിച്ചു. 

വീര വീരേന്ദ്രകുമാര വിഭോ, ചാരുതര ഗുണ സാഗരഭോ! എന്ന തലകെട്ടിൽ തുടങ്ങുന്നതാണ് ജയശങ്കറിന്റെ പരിഹാസം.

'മീശ' നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് തെറ്റായിപ്പോയി, ഹിന്ദു വികാരം വൃണപ്പെടുത്തിയതിൽ ഖേദിക്കുന്നു എന്ന് രണ്ടു വരി പത്രത്തിൽ അച്ചടിക്കാൻ മടിച്ച മഹാ വിപ്ലവകാരിയാണ് സഖാവ് എംപി വീരേന്ദ്രകുമാർ എംപി. അദ്ദേഹം ഇപ്പോൾ പെരുന്നയിൽ ചെന്നു വാക്കാലും രേഖാമൂലവും മാപ്പു പറഞ്ഞു. എല്ലാ നായന്മാരും വീണ്ടും മാതൃഭൂമി വരുത്തി വായിക്കണമെന്ന് സമുദായ ഉടമസ്ഥൻ ഫത്‌വയും പുറപ്പെടുവിച്ചു. ഇനി ഇതര സമുദായ നേതാക്കളെയും കണ്ട് മാപ്പു പറയണം. അല്ലെങ്കിൽ അവർ കോപിയ്ക്കും. സർക്കുലേഷനെ ബാധിയ്ക്കും. മാതൃഭൂമി, യഥാർത്ഥ പത്രത്തിൻ്റെ ശക്തി! എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

മാതൃഭൂമി ദിനപത്രത്തിന്റെ ബഹിഷ്‌കരണം അവസാനിപ്പിക്കുന്നതായി എന്‍ എസ് എസ്. മാതൃഭൂമി ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. എന്‍ എസ് എസ് ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബഹിഷ്‌കരണം അവസാനിപ്പിക്കുന്നത്. പത്രവുമായി പഴയ രീതിയില്‍ വീണ്ടും സഹകരിക്കുമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഒരു വര്‍ഷം മുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഹിന്ദു സംസ്‌കാരത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയ മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതും, അതിനെ ആവിഷ്‌കാര സ്വാതന്ത്ര്യമായി ദിന പത്രം ന്യായീകരിച്ചതുമാണ് പത്രം ബഹിഷ്‌കരിക്കാന്‍ കാരണം. നോവലിനെ സംബന്ധിച്ച് പത്രം സ്വീകരിച്ച നിലപാട് വിശ്വാസി സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പിന് കാരണമായിരുന്നു. വിശ്വാസി സമൂഹത്തില്‍ നിന്ന് പൂര്‍ണ്ണ സഹകരണം നേടിയിട്ടുള്ള പത്രമായിരുന്നു മാതൃഭൂമിയെന്നും പ്രസ്താവനയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേ സമയം ഒരു വലിയ സമൂഹം പത്രം ബഹിഷ്‌കരിച്ചത് പത്രത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഇതിനെ തുടര്‍ന്നാണ് എംപി വീരേന്ദ്രകുമാര്‍ എന്‍എസ്എസുമായി ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പത്രാധിപരടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തെന്നും അവരാരും ഇപ്പോള്‍ സര്‍വീസിലില്ലെന്നും, തങ്ങളുടെ പ്രസിദ്ധീകരണത്തിലെ പരാമര്‍ശം ആരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ അതെല്ലാം തിരിച്ചറിയുന്നുവെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം രേഖാമൂലം അറിയിച്ചു. അതിനാല്‍ മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കുന്നത് നിര്‍ത്തി പഴയത് പോലെ സഹകരിക്കുകയാണ് വേണ്ടത് എന്ന് കരുതുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു.

മാതൃഭൂമി ബഹിഷ്‌ക്കരണം നിര്‍ത്തി എന്ന ആശയം താഴെതലങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായി എന്‍.എന്‍.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാരോടും സെക്രട്ടറിമാരോടും സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം മീശ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരെയടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തതിനാല്‍ ബഹിഷ്‌ക്കരണം അവസാനിപ്പിക്കാം എന്ന എന്‍.എസ്.എസ് തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിച്ച് നോവലിസ്റ്റ് എസ്.ഹരീഷ് രംഗത്തെത്തി. എല്ലാ ഫാസിസ്റ്റ് വിരുദ്ധ വേലകളിക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നു. താത്തിത്തകോം തെയ് തെയ് തോം! എന്നാണ് ഹരീഷിന്റെ പ്രതികരണം. തന്റെ തന്നെ ഒരു കഥയുടെ പേര് കൂടി ഉപയോഗിച്ചാണ് ഹരീഷിന്റെ പ്രതികരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (1 hour ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (1 hour ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (1 hour ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (1 hour ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (2 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (3 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (3 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (3 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (3 hours ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (3 hours ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (3 hours ago)

ഫുള്‍ 80s വൈബ്!  (3 hours ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends