ഇടുക്കി ജില്ലയിൽ കനത്ത ജാഗ്രത...വിനോദ സഞ്ചാരം നിർത്തിവച്ചു

നിർത്തത്തെ പെയ്യുന്ന മഴയില്‍ മുങ്ങി ഇടുക്കി ജില്ല. കനത്ത മഴയില്‍ ജില്ലയില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എട്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ചെയ്തു. ഗതാഗതം പൂർണമായി നിലച്ചതിനാൽ ഇടുക്കിയിലേക്കുള്ള സഞ്ചാരികളെ തടഞ്ഞിരിക്കുകയാണ്.
മൂന്നാറിലെ താഴ്ന്ന പ്രദേശങ്ങളിലാകെ വെള്ളം കയറിയിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാല്‍ മൂന്നാര്‍-ഉദുമല്‍പ്പേട്ട് അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം പൂര്‍ണമായും നിലച്ചു. ഓഗസ്റ്റ് 15 വരെയാണ് പ്രദേശത്തെ വിനോദസഞ്ചാരണത്തിന് വിലക്കുള്ളത്. കല്ലാര്‍കുട്ടി. മലങ്കര, പാംബ്ല അണക്കെട്ടുകള്‍ തുറന്നുവിട്ടിട്ടുണ്ട്. മൂന്നാര്‍, ദേവികുളം താലൂക്കുകളില്‍ ബുധനാഴ്ച മുതല്‍ പെയ്ത മഴ ഇപ്പോഴും ശക്തിയായി തുടരുന്നുണ്ട്. ജില്ലയില്‍ രാത്രി യാത്രയും നിരോധിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് നാളെ പത്തനംതിട്ട ജില്ലയിലെ പ്രഫഷനല്‍ കോളജുകളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലാ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
https://www.facebook.com/Malayalivartha
























