നിലമ്പൂര്‍ പ്രളയഭീതിയില്‍... നിലമ്ബൂര്‍ പാതാര്‍ അതിരുവീട്ടിയില്‍ ഉരുള്‍ പൊട്ടല്‍; രണ്ട് വീടുകള്‍ ഒലിച്ചുപോയി; മമ്പാട് ഒടായിക്കലിലെ തൂക്കൂപാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി; വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ നാവിക സേന രംഗത്തുണ്ട്

നിലമ്പൂര്‍ പാതാര്‍ അതിരുവീട്ടിയില്‍ ഉരുള്‍പൊട്ടല്‍. ഇന്ന് വൈകുന്നേരത്തോടെ ഉരുള്‍പൊട്ടലുണ്ടായത്. രണ്ട് വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ പൂര്‍ണമായും ഒലിച്ചുപോയി. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി കരുളായിയില്‍ ഉരുള്‍പൊട്ടിയിരുന്നു. നിലമ്ബൂര്‍ പുന്നപ്പുഴ ഗതിമാറിയൊഴുകകയാണ്. ഇതേ തുടര്‍ന്ന് 20ഓളം വീടുകള്‍ വെള്ളത്തിലായി. 150ഓളം വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. കനത്ത മഴ തുടരുന്നത് മൂലം ടൗണ്‍ പ്രദേശങ്ങളടക്കമുള്ള സ്ഥലങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
വെള്ളപ്പൊക്കം മൂലം മലയോരപ്രദേശങ്ങളായ ചുങ്കത്തറ പഞ്ചായത്തിലെ എരുമ മുണ്ട, വെള്ളിമുറ്റം പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ചാലിയാര്‍ പഞ്ചായത്തില്‍ രണ്ടും നിലമ്ബൂര്‍ മുനിസിപ്പാലിറ്റിയില്‍ മൂന്നും ചുങ്കത്തറ പഞ്ചായത്തില്‍ ഒന്നും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. മമ്പാട് ഒടായിക്കലിലെ തൂക്കൂപാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. പുള്ളിപ്പാടം, ഒലി ഭാഗങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഉള്‍പ്രദേശങ്ങളില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിന് നാവിക സേന രംഗത്തിറങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























