മംഗലം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു... അഞ്ച് സെന്റീ മീറ്റര്‍ വരെയാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്; പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതിനേ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പാലക്കാട് മംഗലം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. അഞ്ച് സെന്റീ മീറ്റര്‍ വരെയാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
മംഗലം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുകയാണ്. ഇതിനൊപ്പം മലയോര മേഖലകളിലും വനപ്രദേശങ്ങളിലും മഴ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഡാമിലേക്കുള്ള പ്രധാന നീരൊഴുക്കായ കടപ്പാറ തോട് നിറഞ്ഞു കഴിഞ്ഞ സ്ഥിതിയിലാണ്.
ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ രാവിലെ തന്നെ ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. 76.51 മീറ്ററായപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. 77.28 മീറ്ററില്‍ ജലനിരപ്പ് എത്തിയതോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.
സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന അതി ശക്തമായ മഴയിലും കാറ്റിലും ഇതുവരെ എട്ടു പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുമുണ്ട് . ഇടുക്കിയില്‍ മൂന്നുപേര്‍ മരണപ്പെട്ടു. ഇതിൽ ഇടുക്കി ചിന്നക്കനാലില്‍ വീടിന് മുകളിലേക്ക് മരം വീണ് ഒരുവയസ്സുകാരിയും ഉൾപ്പെടും . മറയൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വയോധിക ജ്യോതിയമ്മ ഒഴുക്കില്‍പ്പെട്ടു മരിച്ചു. കാഞ്ഞാറില്‍ ശക്തമായ കാറ്റില്‍ ഷെഡ് തകര്‍ന്നുവീണ് ഒഡീഷ സ്വദേശി മധു കൃഷ്ണാനി മരിച്ചു.
വയനാട്ടിലും ഇതുവരെ മരണം മൂന്നായി. വയനാട്ടില്‍ ഉരുള്‍പ്പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. മുട്ടില്‍ പഴശ്ശി കോളനിയിലെ സുമേഷ് , പ്രീനു എന്നിവരാണ് മരിച്ചത്. കക്കത്തോട് വീട് മാറുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. കക്കത്തോട് കോളനിയിലെ മുത്തുആണ് കുഴഞ്ഞു വീണ് മരിച്ചത്.
അട്ടപ്പാടിയില്‍ വീടിനു മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. ചൂണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്. കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കണ്ണൂര്‍ കുഴിക്കല്‍ വീട്ടില്‍ പത്മനാഭനാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്.
ദുരിത ബാധിത പ്രദേശങ്ങളിലെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. . കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും അദ്ദേഹം ഫേയ്‌സ്ബുക്കിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha
























