ഇടമുളയ്ക്കലില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊല്ലം ഇടമുളയ്ക്കലില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചല്‍ പനയഞ്ചേരി കൃഷണാലയത്തില്‍ പരേതനായ ഉണ്ണി കൃഷ്ണന്റെ മകന്‍ അജിത്ത് (29) ആണ് മരിച്ചത്.
ആയൂര്‍അഞ്ചല്‍ റോഡില്‍ കൈപ്പള്ളിമുക്കിന് സമീപം വച്ച് അജിത് സഞ്ചരിച്ചിരുന്ന കാറും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അജിത്തിന്റെ വിവാഹം ഈ മാസം 25 ന് നിശ്ചയിച്ചിരിക്കുകയായിരുന്നു. പ്രമീളയാണ് മാതാവ്.
https://www.facebook.com/Malayalivartha
























