അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി ഡോക്ടറുടെ മൊഴി; മദ്യത്തിന്റെ മണമുണ്ട് എന്ന് കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയ ഡോക്ടര്‍ പുതിയ അന്വേഷണ സംഘത്തിന് മുമ്പിലും ശ്രീറാം മദ്യപിച്ചിരുന്നുവെന്ന മൊഴിയില്‍ ഉറച്ചു നിന്നു

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ അപകട സമയത്ത് മദ്യപിച്ചിരുന്നതായി ആദ്യം പരിശോധിച്ച ഡോക്ടര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മദ്യത്തിന്റെ മണമുണ്ട് എന്ന് കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയ ഡോക്ടര്‍ പുതിയ അന്വേഷണ സംഘത്തിന് മുമ്പിലും ശ്രീറാം മദ്യപിച്ചിരുന്നുവെന്ന മൊഴിയില്‍ ഉറച്ചു നിന്നു. ഈ മൊഴി നാളെ ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ അടക്കം പ്രധാനമാണ്.
അതേസമയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുന്ന ശ്രീറാം വെങ്കിട്ടരാമന് 'റെട്രോഗേഡ് അംനീഷ്യ' എന്ന മറവിരോഗമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏതെങ്കിലും ഒരു പ്രത്യേക സംഭവം പൂര്‍ണമായും ഓര്‍ത്തെടുക്കാന്‍ പറ്റാത്ത അവസ്ഥയെയാണ് 'റെട്രോഗേഡ് അംനീഷ്യ' എന്ന് ഡോക്ടര്‍മാര്‍ വിളിക്കുന്നത്.
എന്നാല്‍ ശ്രീറാമില്‍ കാണുന്ന 'റെട്രോഗേഡ് അംനീഷ്യ' അമിതമായി മദ്യപിക്കുന്നവരില്‍ കാണപ്പെടുന്ന രോഗമാണെന്ന് ക്രിമിനോളജിസ്റ്റായ ജെയിംസ് വടക്കുംചേരി ചൂണ്ടിക്കാട്ടി. ശ്രീറാമിന്റെ ഈ രോഗം കേസിനെ ബാധിക്കില്ലെന്നും വടക്കുംചേരി പറഞ്ഞു.
https://www.facebook.com/Malayalivartha
























