പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസം... യാത്രാവിമാനങ്ങള്‍ക്കായി കൊച്ചി നാവികസേന വിമാനത്താവളം തുറക്കും, സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന നാവികസേന അംഗീകരിച്ചു

പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. യാത്രാവിമാനങ്ങള്‍ക്കായി കൊച്ചി നാവികസേന വിമാനത്താവളം തുറക്കും. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന നാവികസേന അംഗീകരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതിനെ തുടര്‍ന്നാണു നാവികസേന വിമാനത്താവളം യാത്രാ ആവശ്യങ്ങള്‍ക്കായി തുറന്നത്.
അതേസമയം ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നാളെ രാവിലെ വരെ നിര്‍ത്തിവച്ചു. ദീര്‍ഘദൂര ട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തും. പാത സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണു നടപടി.ദീര്‍ഘദൂരട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തും.
https://www.facebook.com/Malayalivartha


























