Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

യാത്രക്കാര്‍ക്ക് പണികൊടുക്കാന്‍ നോക്കി, മുട്ടന്‍ പണി വാങ്ങിക്കൂട്ടി അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്

01 SEPTEMBER 2019 03:55 PM IST
മലയാളി വാര്‍ത്ത

യാത്രക്കാര്‍ക്കു പണികൊടുക്കാന്‍ നോക്കിയതാണ് പിന്നീട് മുട്ടന്‍ പണി വാങ്ങിക്കൂട്ടിയിരിക്കുകയാണ് അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസ്. കല്ലടല വിഷയം ബസ് സര്‍വ്വീസുകാര്‍ക്ക് ഒരു പാഠവുമായിട്ടില്ല എന്നതിന് തെളിവാണിത്. സംഭവം ഇങ്ങനെ. നികുതി അടയ്ക്കാതെ മുങ്ങി നടക്കുകയായിരുന്നു അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ഇന്നലെ ഉച്ചക്ക് പാറശാലയിലാണ് ബംഗ്‌ളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായെത്തിയ ബസ് പിടികുടിയത്. സീറ്റിന് മൂവായിരം രുപ ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരുമായെത്തിയ ബസ് സംസ്ഥാനാതിര്‍ത്തിയായ കളിയിക്കവിള ഇഞ്ചിവിളയിലെത്തിയപ്പോള്‍ സര്‍വീസ് ഇതുവരെയാണെന്നും പറഞ്ഞ് യാത്രക്കാരോട് ഇറങ്ങാന്‍ ജീവനക്കാര്‍ അവശ്യപ്പെട്ടു.

തിരുവനന്തപുരത്തേക്കുള്ള നിരക്ക് നല്‍കിയതിനാല്‍ ഇറങ്ങാന്‍ കഴിയില്ലെന്ന് മുപ്പത്തിരണ്ടോളം യാത്രക്കാര്‍ ഒന്നടങ്കം അറിയിച്ചതോടെ വാക്കേറ്റമായി. വിവരമറിഞ്ഞെത്തിയ പാറശാല പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം യാത്രക്കാരെ എത്തിക്കാമെന്ന് ഉറപ്പ് നല്കിയ ജീവനക്കാര്‍ പവതിയാന്‍വിളയിലെത്തി വാഹനം വിണ്ടും നിറുത്തിയശേഷം തിരുവനന്തപുരത്തേക്ക് മറ്റൊരു വാഹനത്തിലാണ് പോകേണ്ടതെന്ന് അറിയിച്ചു.

എന്നാല്‍ മാറിക്കയറാന്‍ തയ്യാറല്ലെന്ന് യാത്രക്കാര്‍ നിലപാട് സ്വികരിച്ചതോടെ ജീവനക്കാര്‍ ബസ്സില്‍ നിന്ന് ഇറങ്ങിപ്പോയി. യാത്രക്കാരുടെ പരാതിയില്‍ മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി നികുതി അടയ്ക്കാതെ സംസ്ഥാനത്തേക്ക് പ്രവേശിച്ചതിന് ഒരുലക്ഷം രൂപ പിഴ ചുമത്തി. ഈടാക്കിയ ടിക്കറ്റ് നിരക്ക് തിരിച്ച് നല്‍കാനും നിര്‍ദ്ദേശിച്ചു. ഒാണ്‍ലൈനായി ടിക്കറ്റെടുത്തവര്‍ക്ക് മുഴുവന്‍ തുകയും ബാങ്ക്അക്കൗണ്ടിലേക്ക് മടക്കി നല്കിയ ശേഷമേ യാത്രക്കാരെല്ലാം പകരമെത്തിയ വാഹനത്തില്‍ കയറാന്‍ തയാറായുള്ളു. വെള്ളി രാത്രി 8.00ന് ബംഗ്‌ളൂരുവില്‍ നിന്ന് യാത്രതിരിച്ച് ശനി രാവിലെ 8.00ന് തിരുവനന്തപുരത്തേക്ക് എത്തേണ്ടിയിരുന്ന ബസ് പലസ്ഥലങ്ങളിലും നിറുത്തി ലോഡുകള്‍ കയറ്റിയും, ഇറക്കിയതും കാരണം ഉച്ചക്ക് 2.00നാണ് കളിയിക്കവിളയിലെത്തിയത്.

അകാരണമായി സമയനഷ്ടം വരുത്തിയതാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. തിരക്കേറിയ ദിവസങ്ങളില്‍ ഒാണ്‍ലൈനിലുടെ അമിത നിരക്ക് ഈടാക്കി സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി നേരത്തെയും പരാതികളുണ്ട്. എന്തായാലും നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തിയ പേരില്‍ ബസിന് മാട്ടര്‍വാഹന വകുപ്പ് ഒരുലക്ഷം രൂപയാണ് പിഴയിട്ടത്.

അതേസമയം ഇന്നുമുതല്‍ ഗതാഹത വകുപ്പിലെ പുതിയ നിയമങ്ങള്‍ നിലവില്‍ വരികയാംണ്. ഹെല്‍മെറ്റ്/സീറ്റ് ബെല്‍റ്റ് ഇല്ലെങ്കില്‍ 1000 രൂപയാണ് പിഴ. മദ്യപിച്ച് വാഹനമോടിക്കുകയാണെങ്കില്‍ ആറുമാസം തടവും 10,000 രൂപ പിഴയുമുണ്ടാകും. കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപ പിഴയും രണ്ട് വര്‍ഷം തടവും ലഭിക്കും. ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ 2000 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്നുമാസം തടവും 4000 രൂപ പിഴയും ലഭിക്കും.ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 5000 രൂപയാണ് പിഴ ഈടാക്കുന്നത്. വാഹനം നല്‍കിയ ഉടമയ്ക്ക് 5000 രൂപ പിഴ ലഭിക്കും. ഫിറ്റ്‌നസ്സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ വാലിഡിറ്റി എന്നിവയ്ക്ക് 10,000 രൂപയാണ് പിഴ ലഭിക്കുന്നത്.

അമിതവേഗം 2000 മുതല്‍ 4000 രൂപ ലഭിക്കും. ഇത് ആവര്‍ത്തിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. ചരക്കുവാഹനത്തില്‍ അമിത ഭാരം കയറ്റിയാല്‍ 20,000 രൂപയാണ് പിഴ. അപകടകരമായ ഡ്രൈവിങ് നടത്തിയാല്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവും 5000 രൂപ പിയും രണ്ടും കൂടെയോ ലഭിക്കും. പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചാല്‍ രക്ഷകര്‍ത്താക്കള്‍ ഉത്തരം പറയേണ്ടി വരും. രക്ഷിതാക്കള്‍ അല്ലെങ്കില്‍ വാഹന ഉടമ 25000 രൂപ പിഴയോ മൂന്ന് വര്‍ഷം തടവോ നേരിടണം. മാത്രമല്ല രജിസ്ട്രഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദാക്കും. അതോടൊപ്പം വാഹനം ഓടിച്ച വ്യക്തിക്ക് 25 വയസിനു ശേഷമേ ലൈസന്‍സിന് അപേക്ഷിക്കാനും സാധിക്കൂ. കേള്‍ക്കുമ്പോള്‍ സാധാരണ കൊള്ളാമെന്ന് തോന്നുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നെ വണ്ടിയെടുക്കേണ്ടി വരില്ല. അതെ നിയമം ലംഘിക്കാതിരിക്കാന്‍ എല്ലാവര്‍ക്കും ശ്രദ്ധിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (1 hour ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (2 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (2 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (2 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (3 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (3 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (3 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (3 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (3 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (3 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (3 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (3 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (3 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (3 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (5 hours ago)

Malayali Vartha Recommends