Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

കേരളത്തെ ഒന്നാകെ ആശങ്കയിലാക്കി ഐഎസ് ബന്ധങ്ങള്‍; മതം മാറ്റി ഐസിസില്‍ ചേര്‍ക്കാനുള്ള ശ്രമം ചെറുത്തതിന് യുവതിയ്ക്ക് നേരെ ക്രൂര മർദ്ദനം

01 SEPTEMBER 2019 03:07 PM IST
മലയാളി വാര്‍ത്ത

ഐഎസ് ബന്ധങ്ങള്‍ കേരളത്തെ ഒന്നാകെ ആശങ്കയിലാക്കുകയാണ്. കഴിഞ്ഞദിവസം മതം മാറ്റി ഐസിസില്‍ ചേര്‍ക്കാനുള്ള ശ്രമം ചെറുത്തതിന് ക്രൂര മര്‍ദ്ദനത്തിനിരയായ യുവതി ഡി.ജി.പി ലോക്നാഥ് ബഹ്‌റയ്ക്ക് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. ഇന്നലെ പത്തനംതിട്ടയില്‍ നടത്തിയ പൊലീസ് പരാതിപരിഹാര അദാലത്തിലാണ് റാന്നി സ്വദേശിയായ ഇരുപത്തിയാറുകാരിയെത്തിയത്. പ്രണയിച്ച് വിവാഹ വാഗ്ദാനം നല്‍കി ഒപ്പം താമസിപ്പിച്ച ഹൈദരാബാദ് മിരിയാലഗുഡ സ്വദേശിയായ യുവാവാനെതിരെയാണ് യുവതി പരാതിപ്പെട്ടത്. 2017ല്‍ റാന്നി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ല. ഹിന്ദുവായ യുവതി ഹൈദരാബാദിലെ ആശുപത്രിയില്‍ നഴ്‌സായിരുന്നു.

അവിടെ ജോലിയുള്ള യുവാവുമായി പ്രണയത്തിലായി. മുസ്‌ളിമായിരുന്ന ഇയാള്‍ ക്രിസ്തുമതം സ്വീകരിച്ചശേഷം വീണ്ടും മുസ്‌ളിമായി.ഇരുവരും ഒന്നര വര്‍ഷം പ്രണയിച്ച ശേഷം ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ യുവതിയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഗര്‍ഭം അലസിപ്പിച്ചു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ മതംമാറണമെന്നും ഐസിസ് ക്യാമ്പില്‍ കൂടുതല്‍ പണം ലഭിക്കുന്ന നഴ്‌സായി ചേരണമെന്നും നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ പല ദിവസങ്ങളിലായി ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. 2017 നവംബറില്‍ യുവതിയെ ഇയാള്‍ റാന്നിയിലെ വീട്ടില്‍ കൊണ്ടുവിട്ടു. ഇപ്പോള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ഹൈദരാബാദിലാണ്.യുവതി നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് 2017ല്‍ ഹൈദരാബാദ് പൊലീസിന് കൈമാറിയതാണെന്ന് റാന്നി സി.ഐ വിപിന്‍ ഗോപിനാഥ് അറിയിച്ചു. എന്നാല്‍ അവിടെ കേസ് ഫയല്‍ കിട്ടിയിട്ടില്ലെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് യുവതി പറഞ്ഞു. കേസ് ഹൈദരാബാദ് പൊലീസിന് കൈമാറാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ പൊലീസ് ചീഫ് ജി. ജയദേവിന് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.

അതേസമയം തീവ്രവവാദ സംഘടനയായ ഐസിസ് അനുകൂല വാട്‌സ്അപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായി അടുത്തിടെ സൈബര്‍ സെല്ലിന് വിവരം ലഭിച്ചിരുന്നു. മൂന്ന് മാസം മുന്‍പ് ഈ ഗ്രൂപ്പിന്റെ ലിങ്ക് ജില്ലയില്‍ പലരുടെയും വാട്‌സ് ആപ്പ് നമ്പരിലേക്ക് എത്തിയിരുന്നു. സൈബര്‍ സെല്‍ ഈ ലിങ്ക് ഉപയോഗിച്ച് നുഴഞ്ഞ് കയറിയതിന് പിന്നാലെ ഗ്രൂപ്പ് അപ്രത്യക്ഷമായി. അതുപോലെതന്നെ കൊല്ലം കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലെ മൊബൈല്‍ നമ്പരിലേക്ക് ഇന്ത്യാ വിരുദ്ധ വാട്‌സ് ആപ്പ് സന്ദേശമെത്തിയിരുന്നു ഇത്ത് പാകിസ്ഥാനിലെ ഫോണില്‍ നിന്നാണെന്ന് സൈബര്‍ സെല്‍ കണ്ടെട്ടി. കൊല്ലം വെസ്റ്റ് പൊലീസ് സംഭവത്തില്‍ ഐ.ടി ആക്ട് പ്രകാരം കേസെടുത്ത് സൈബര്‍ സെല്ലിന് കൈമാറി. സ്റ്റേറ്റ് ഹൈടെക് സെല്ലിന്റെ സഹായത്തോടെ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും രംഗത്ത് എത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ സേവനദാതാവായ മൊബൈല്‍ കമ്പനിയാണ് ഫോണിന്റെ ഉടമയെ സംബന്ധിച്ച വിവരം നല്‍കേണ്ടത്. എന്നാല്‍ ഇക്കാര്യം അനായാസമല്ലെന്ന് പൊലീസ് വിശ്വസിക്കുന്നു.

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സന്ദേശമെത്തിയത്. മലയാളം ഇംഗ്ലീഷിലെഴുതുന്നത് പോലെ ഹിന്ദിയും ഉറുദുവും കലര്‍ന്ന ഭാഷ ഇംഗ്ലീഷിലാക്കിയാണ് സന്ദേശമെഴുതിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ മുര്‍ദ്ദാബാദ്, കാശ്മീരില്‍ നിന്ന് ഇന്ത്യന്‍ സേനയെ പിന്‍വലിക്കുക എന്നിങ്ങനെയാണ് സന്ദേശം തുടങ്ങുന്നത്.കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും എതിരെ ശക്തമായ വിമര്‍ശനങ്ങളുണ്ട്. പാകിസ്ഥാനില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നമ്പരില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് സ്ഥിരീകരിച്ചു. പാകിസ്ഥാനിലെ നമ്പര്‍ ഹാക്ക് ചെയ്ത് ഇന്ത്യയില്‍ നിന്ന് സന്ദേശമയച്ചതാണോയെന്നും സംശയവുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (53 minutes ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (1 hour ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (1 hour ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (1 hour ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (2 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (2 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (2 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (2 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (2 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (2 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (2 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (2 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (2 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (2 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (4 hours ago)

Malayali Vartha Recommends