Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പേടിക്കാന്‍ വരട്ടെ... ആദ്യ മോദി സര്‍ക്കാര്‍ വരുന്ന സമയത്ത് പറഞ്ഞ കാര്യം പ്രാവര്‍ത്തികമാകുമോയെന്ന സന്ദേഹം ഊര്‍ജിതം; സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടിക ഒന്നൊന്നായി ഇന്ത്യയ്ക്ക് കൈമാറി തുടങ്ങി; ഇവര്‍ക്കെതിരെ മോദി സ്വീകരിക്കുന്ന നടപടിയ്ക്ക് കാതോര്‍ത്ത് രാജ്യം

01 SEPTEMBER 2019 03:53 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദി നാല് പ്രഖ്യാപിത ലക്ഷ്യങ്ങളാണ് 2016 നവംബര്‍ 8ന് രാജ്യത്ത് നോട്ടു നിരോധനം കൊണ്ടുവന്നത്. കള്ളനോട്ട് ഇല്ലാതാക്കുക, കള്ളപ്പണം ഇല്ലാതാക്കുക, ഭീകരപ്രവര്‍ത്തനത്തിന്റെ വേരറക്കുക, അഴിമതി മുക്ത ഭാരതം സൃഷ്ടിക്കുക എന്നിവയായിരുന്നു ആ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. 2016 നവംബര്‍ മുതലിങ്ങോട്ട് നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളെയും നേട്ടങ്ങളെയും കുറിച്ചുള്ള അവകാശവാദങ്ങള്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണ്.

ഇതിനിടെ നടന്ന പ്രചാരണങ്ങളിലൊന്നാണ് വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച മുതലാളിമാരുടെ തുക പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്ന് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ മോദി സര്‍ക്കാരിന് സ്വതന്ത്രമായ തീരുമാനം എടുക്കുന്നതിന് കഴിയുമായിരുന്നില്ല. അതോടെ ആ ശ്രമങ്ങള്‍ ഉപേക്ഷിച്ച മട്ടായിരുന്നു. എന്നാല്‍ അന്ന് നടക്കാത്ത പല കാര്യങ്ങളും നടത്തിയെടുക്കുകയാണ് രണ്ടാം മോദി സര്‍ക്കാര്‍. അതിനിടയിലാണ് വമ്പന്‍ പണക്കാരെ കുറിച്ചുള്ള വാര്‍ത്തകളും വരുന്നത്.

സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടിക ഉടന്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ വിവരങ്ങള്‍ കൈമാറാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിനാണ് രാജ്യത്തെ സ്വിസ് ബാങ്ക് നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറുക. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി വേഗത്തിലാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.

ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ ഓഗസ്റ്റ് 29,30 തീയതികളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടപാടുകാരുടെ ഇതോടെയാണ് വിവരം വേഗത്തില്‍ നല്‍കാന്‍ തീരുമാനമായത്. സെപ്റ്റംബര്‍ 30നകം നല്‍കുമെന്നായിരുന്നു നേരത്തെയുണ്ടാക്കിയ ധാരണ. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന ചര്‍ച്ചയില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ രേഖകള്‍ നല്‍കാന്‍ തീരുമാനമാവുകയായിരുന്നു. നിക്കോളോ മരിയോ ലസ്ചര്‍ ആണ് ചര്‍ച്ചയില്‍ സ്വിസ് പ്രതിനിധി സംഘത്തെ നയിച്ചത്. സിബിഡിടി ചെയര്‍മാന്‍ പിസി മോദി, അഖിലേഷ് രഞ്ജന്‍ എന്നിവരാണ് ഇന്ത്യയ്ക്കായി കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. സ്വിസ് ഏജന്‍സികളുടെ കണക്കനുസരിച്ച് ഈ വര്‍ഷം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്ന 75മത്തെ രാജ്യമാണ് ഇന്ത്യ. 2018ല്‍ സ്വിസ് നാഷണല്‍ ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയില്‍നിന്നുള്ള നിക്ഷേപത്തില്‍ 2017 നേക്കാള്‍ 50% വര്‍ധനവുണ്ടായെന്നാണ് പറയുന്നത്.

അതേസമയം വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനായി മുമ്പായി റവന്യൂ സെക്രട്ടറി എ ബി പാണ്ഡെ, ആദായനികുതി വകുപ്പ് ചെയര്‍മാന്‍ പിസി മോഡി, സിബിഡിടി അംഗം അഖിലേഷ് രഞ്ജന്‍ എന്നിവര്‍ സ്വിസര്‍ലാന്‍ഡിന്റെ അന്താരാഷ്ട്ര ധനകാര്യ സെക്രട്ടേറിയറ്റിലെ നികുതി വിഭാഗം മേധാവി നിക്കോളാസ് മരിയോ ലുഷറുടെ നേതൃത്വത്തിലുള്ള സംഘവുമായി കൂടികാഴ്ച നടത്തിയിരുന്നു.

കള്ളപ്പണത്തിനെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിലെ സുപ്രധാന നടപടിയാണിതെന്നും സ്വിസ് ബാങ്ക് രഹസ്യ ത്തിന്റെ യുഗം അവസാനിക്കുകയാണെന്നുമാണ് ആദായനികുതി വകുപ്പ് പ്രതികരിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാങ്കുകളില്‍ 2018ല്‍ ഇന്ത്യക്കാര്‍ നടത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകളുടേയും വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

ഇങ്ങനെ കിട്ടുന്ന ഈ കണക്കുകള്‍ എന്തുചെയ്യുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. വെറും പൂഴ്ത്തിവയ്ക്കാനാണെങ്കില്‍ എന്തിനാ കണക്ക് ചോദിക്കുന്നതെന്നാണ് അനുകൂലികള്‍ ഉയര്‍ത്തുന്ന ചോദ്യം. രാജ്യത്തെ അതി സമ്പന്നരാണ് സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കുന്നത്. അവരുടെ കുമിഞ്ഞ പണം ഇവിടത്തെ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ വരുമാന സത്രോതസ് കാണിക്കണം. ഭീമമായ തുക ടാക്‌സ് നല്‍കണം. ഇതൊഴിവാക്കാനാണ് പലരും സ്വിസ് ബാങ്കില്‍ നിക്ഷേപിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (1 hour ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (2 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (2 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (2 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (3 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (3 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (3 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (3 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (3 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (3 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (3 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (3 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (3 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (3 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (5 hours ago)

Malayali Vartha Recommends