ഐആർസിടിസി വഴി ബുക്ക് ചെയ്യുന്ന ട്രെയിൻ ടിക്കറ്റുകൾക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ ; ഫസ്റ്റ് ക്ലാസ് ഉള്‍പ്പെടെയുള്ള എസി ക്ലാസുകള്‍ക്ക് നിരക്ക് വർധിപ്പിച്ചു

ഐആർസിടിസി വഴി ബുക്ക് ചെയ്യുന്ന ട്രെയിൻ ടിക്കറ്റുകൾക്ക് ഇനി മുതൽ സര്‍വ്വീസ് ചാര്‍ജ്ജ് ഏര്‍പ്പെടുത്തും. ഇന്ത്യന്‍ റെയില്‍വേ പുതിയ തീരുമാനം എടുത്തിരിക്കുകയാണ്. ഫസ്റ്റ് ക്ലാസ് ഉള്‍പ്പെടെയുള്ള എസി ക്ലാസുകള്‍ക്ക് 30 രൂപയും മറ്റ് ക്ലാസുകള്‍ക്ക് 15 രൂപയുമാണ് ഒരു ഇ-ടിക്കറ്റിന് സര്‍വീസ് ചാര്‍ജ് ഇനി ഈടാക്കുന്നതാണ്. കൂടാതെ ചരക്ക് സേവന നികുതി (ജിഎസ്ടി) യുമുണ്ട്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരികയാണ്. മുമ്പുണ്ടായിരുന്ന സര്‍വ്വീസ് ചാര്‍ജ്ജുകള്‍ 2016 ലാണ് റെയില്‍വേ പിൻവലിച്ചിരുന്നത്. ഓൺലൈൻ, ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പുതിയ തീരുമാനം. ഈ സര്‍വ്വീസ് ചാര്‍ജ്ജുകളാണ് ഇപ്പോള്‍ പുനസ്ഥാപിക്കപ്പെടുന്നത് . സർവീസ് ചാർജ് പിൻവലിച്ചതിനെ തുടർന്ന് റെയിൽവേക്കുണ്ടായിട്ടുള്ള നഷ്ടം നികത്താൻ ഇതിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് ധനമന്ത്രാലയം വിചാരിക്കുന്നത്.
നേരത്തെ സ്ലീപ്പർ ക്ലാസിന് 20 രൂപ എസിക്ക് 40 രൂപ എന്നിങ്ങനെയായിരുന്നു സർവീസ് ചാർജ്. എന്നാല്‍ പുതിയ സർവീസ് ചാർജ് സ്ലീപ്പർ ക്ലാസിന് 15ഉം എസിക്ക് 30ഉം ആണ്. ഗുഡ്‌സ് ആൻഡ് സർവീസ് ചാർജ് (ജിഎസ്‌ടി) ഓരോ ടിക്കറ്റിലും പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നു.സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന സംവിധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം റെയിൽ മന്ത്രാലയത്തിന് കത്ത് നൽകിയിരിക്കുകയാണ് . ഇതുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം റെയില്‍വേ ബോര്‍ഡ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന് (ഐആര്‍സിടിസി) അനുമതിയും നല്‍കിയിരുന്നു. സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കുന്നതിനുള്ള പദ്ധതി താല്‍ക്കാലികമായിരുന്നെന്നു ധനമന്ത്രാലയം പറഞ്ഞത്.
https://www.facebook.com/Malayalivartha
























