കൈയിൽ കിട്ടിയ വട ; വലിച്ചെറിഞ്ഞപ്പോൾ സ്വർണ്ണം ; അങ്കലാപ്പിലായി യുവതി ; സംഭവം ഇങ്ങനെ

ബാങ്കിൽ പണയം വച്ചിരുന്ന സ്വർണ്ണം തിരിച്ചെടുത്ത് പോകവെ പകുതി കഴിച്ചു തീർത്ത വട റോഡിലേക്ക് വലിച്ചെറിഞ്ഞു. പിന്നാലെയാണ് വലിച്ചെറിഞ്ഞത് വടയല്ല മറിച്ച് തന്റെ സ്വർണമാണെന്ന് യുവതി മനസിലാക്കിയത്. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് കൈതക്കുന്നം വീട്ടില്‍ കൗലത്തിനാണ് അബദ്ധം പറ്റിയത് . 12 പവൻറെ സ്വർണ്ണാഭരണമായിരുന്നു യാത്രക്കാരി വലിച്ചെറിഞ്ഞത് . പിന്നാലെ അബദ്ധം തിരിച്ചറിഞ്ഞതോടെ കൗലത്ത് ബസിൽ കരച്ചിലും ,ബഹളവും നടത്തി . യാത്രക്കാർ കാര്യം തിരക്കുകയും ബസ് നിർത്തുകയും ചെയ്തു .കൗലത്തും മറ്റുള്ളവരും ,അവിടെയുള്ള ഓട്ടോക്കാരും കൂടി അന്വേഷണം നടത്തി. പിന്നീട് നടന്ന 45 മിനിട്ട് നേരത്തെ തെരച്ചിലിനൊടുവിൽ ആഭരണങ്ങൾ കണ്ടെത്തിയതോടെ സമാധാനമായി .ബാങ്കിൽ പണയം വച്ചിരുന്ന സ്വർണ്ണം തിരിച്ചെടുത്ത് പോകവെയായിരുന്നു സംഭവം . ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയത്തുനിന്നാണ് കെ.എസ്.ആര്‍.ടി.സി. ബസിൽ കൗലത്ത് കയറിയത്.
സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെടാതിരിക്കാൻ കവറിൽക്കെട്ടി കടലാസിൽ പൊതിഞ്ഞാണ് കൈയ്യിൽ സൂക്ഷിച്ചിരുന്നത് . രാമനാട്ടുകര പൂവന്നൂര്‍ പള്ളിക്കടുത്തെത്തിയപ്പോഴായിരുന്നു പാതി തിന്നു തീര്‍ത്ത വട പുറത്തേക്കെറിയുകയായിരുന്നു. അതിനു ശേഷം ബസ് മുന്നോട്ട് പോയി അൽപ്പസമയം കഴിഞ്ഞാണ് കൗലത്ത് സ്വർണ്ണാഭരണങ്ങളുടെ കാര്യം ഓർക്കുന്നത്. പുറമേ തൊട്ടടുത്തുള്ള ഫറോക്ക് പോലീസ് സ്റ്റേഷനിലും സഹായമഭ്യര്‍ഥിച്ചു. അവിടെനിന്ന് എ.എസ്.ഐ. ജയരാജന്റെ നേതൃത്വത്തില്‍ പോലീസും സ്വർണ്ണാഭരണങ്ങൾ തേടാനായി കൂടെക്കൂടുകയുണ്ടായി . ഇതിനിടെയാണ് പൂവന്നൂര്‍ പള്ളിക്കടുത്ത് ഡിവൈഡറിനു സമീപത്തുവെച്ച് ഓട്ടോഡ്രൈവര്‍ കള്ളിത്തൊടി കണ്ണംപറമ്പത്ത് ജാസിറിന് സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചതായി വിവരം ലഭിച്ചത്. സ്റ്റേഷനിൽ ആഭരണങ്ങൾ എത്തിക്കുകയും കൗലത്തിനു കൈമാറുകയും ചെയ്തു .
https://www.facebook.com/Malayalivartha
























