Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

അത്തം ഇന്ന്... ഓണപ്പൂക്കളങ്ങള്‍ക്ക് തുടക്കമായി... ഇനി പത്തുനാള്‍ നാടും നഗരവും ഓണലഹരിയില്‍, അത്തത്തെ വരവേറ്റ് തൃപ്പൂണിത്തുറ

02 SEPTEMBER 2019 07:23 AM IST
മലയാളി വാര്‍ത്ത

ഇന്ന് ഓണപ്പൂക്കളത്തിനു തുടക്കമായി. ഓണത്തെ വരവേറ്റുകൊണ്ട് അത്തമെത്തി . ഇനി പത്തുനാള്‍ നാടും നഗരവും ഓണലഹിരിയില്‍. മലയാളികളുടെ വസന്തകാലമാണ് ഓണക്കാലം. വസന്തത്തിന്റെ എല്ലാ ഭാവങ്ങളും പ്രകൃതി എടുത്തണിയുന്ന കാലം.പൂവിളിയും ഓണത്തുമ്പിയും ഓണത്തപ്പനും ഊഞ്ഞാലാട്ടവും പുലികളിയും സദ്യവട്ടവും. മലയാളികളില്‍ പകരം വയ്ക്കാനാവാത്ത ഗൃഹാതുരസ്മരണകളുണര്‍ത്തിക്കൊണ്ടാണ് ഓരോ ഓണവും പൂവിതറിയെത്തുന്നത്. മലയാളികള്‍ക്ക് പൂക്കളമൊരുക്കുന്നതിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും ലോഡ് കണക്കിന് പൂക്കള്‍ ജില്ലയില്‍ എത്തിത്തുടങ്ങി. നഗരത്തിലെ പ്രധാന പാതകളിലെല്ലാം തന്നെ പൂക്കച്ചവടക്കാര്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.അതിലേറെയും അന്യ സംസ്ഥാനത്ത് നിന്നെത്തിയവരാണ്.
ഓണപ്പൂക്കളം ഒരുക്കുന്നതിനായി ദിണ്ഡിഗല്‍,തമിഴ്‌നാട്,കോയമ്പത്തൂര്‍, മധുര, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമൊക്കെയാണ് പൂക്കള്‍ എത്തിയിരിക്കുന്നത്. മഞ്ഞ,ഓറഞ്ച് ചെണ്ടുമല്ലി,വാടാമല്ലി, വെള്ള, മഞ്ഞ ജമന്തി, ചില്ലി റോസ് എന്നിങ്ങനെ പലതരത്തിലുളള പൂക്കളുണ്ട്.

ദിവസങ്ങള്‍ കഴിയുന്തോറും പൂക്കളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് പൂക്കച്ചവടക്കാര്‍ പറയുന്നത്. ഇന്നലെ നഗരത്തിലെ പൂക്കടകളിലെല്ലാം വലിയ തിരക്കാണ് ഉണ്ടായത്. ഇനിയുള്ള ദിവസങ്ങളില്‍ തിരക്കേറും.
മലയാളികളുടെ പുഷ്‌പോത്സവ വേള കൂടിയാണ് ഓണം. അത്തം നാളില്‍ ഓണപ്പൂക്കളങ്ങള്‍ക്ക് തുടക്കമാകും. മണ്ണുകൊണ്ട് വൃത്താകൃതിയിലുള്ള തട്ടുകളായാണ് പൂക്കളം ഒരുക്കേണ്ടത്. മുകളിലേയ്ക്ക് വരുംവണ്ണം പത്ത് തട്ടുകള്‍ വേണം. ഓരോ തട്ടിലും ഓരോ ദേവതാ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ഒന്നാമത്തെ തട്ടില്‍ മഹാവിഷ്ണുവും , രണ്ടാമത്തേതില്‍ ഇന്ദ്രനും, മൂന്നാമത്തേതില്‍ അഷ്ടദിക്പാലകരും,നാലാമത്തേതില്‍ ഗുരുക്കളും,അഞ്ചാമത്തേതില്‍ പഞ്ചഭൂതങ്ങളും,ആറാമത്തേതില്‍ സുബ്രഹ്മണ്യനും, ഏഴാമത്തേതില്‍ ബ്രഹ്മാവും,എട്ടാമത്തേതില്‍ ശിവനും ഒമ്പതാമത്തേതില്‍ ദേവിയും, പത്താമത്തേതില്‍ ഗണപതിയും എന്നിങ്ങനെയാണ് പൂക്കളം ഒരുക്കേണ്ടത്.
പൂക്കളത്തിന് ഉപയോഗിക്കുന്ന പൂക്കളുടെ കാര്യത്തിലും ചിട്ട വട്ടങ്ങളുണ്ട്. എല്ലാ ദിവസവും തുമ്പപ്പൂ നിര്‍ബന്ധമായിരിക്കണം. ഒന്നാം ദിവസം തുമ്പപ്പൂമാത്രമാണ് പൂക്കളത്തിന്, നടുവിലായി തുളസിക്കതിരും. രണ്ടാം ദിവസം വെളുത്തപൂവ് മാത്രമേ പാടുള്ളൂ. മൂന്നാം ദിവസം മുതല്‍ നിറമുള്ള പൂക്കള്‍ കളങ്ങളില്‍ ഉപയോഗിച്ചു തുടങ്ങും. ചോതി നാളില്‍ ചെമ്പരത്തിപ്പൂവും വിശാഖം നാളില്‍ കാക്കോത്തിപ്പൂവും കളങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്നു. തിരുവോണ നാളില്‍ കാശിത്തുമ്പയാണ് പ്രധാനം. അഞ്ചിതള്‍ത്തെറ്റി, ഉപ്പിളിയന്‍, പെരിങ്ങലം, മുക്കുറ്റി,കണ്ണാന്തളി, എന്നീ പൂക്കള്‍ ഓണപ്പൂക്കളത്തിന് ഉപയോഗിച്ചു പോരുന്നവയാണ്.

തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തഘോഷയാത്ര നടക്കും. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഘോഷമില്ലായിരുന്നു. അതിനു പകരം ഇത്തവണ വര്‍ണാഭമായ രീതിയില്‍ ആഘോഷിക്കാനാണ് തീരുമാനമായത്. അത്തപ്പതാക ഉയര്‍ത്തിയതിനു ശേഷം വര്‍ണാഭമായ ഘോഷയാത്ര നടക്കും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (1 hour ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (2 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (2 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (2 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (3 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (3 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (3 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (3 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (3 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (3 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (3 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (3 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (3 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (3 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (5 hours ago)

Malayali Vartha Recommends