കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. ഒരു ലക്ഷം രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്.
തമിഴ്‌നാട് സ്വദേശി മുരുകനെ(35) യാണു തൊടുപുഴ പോക്‌സോ കോടതി ജഡ്ജി കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം.
പെണ്‍കുട്ടിക്കു പിഴത്തുക നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനു മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
https://www.facebook.com/Malayalivartha























