പിഎസ്‌സി പരീക്ഷ തട്ടിപ്പ്... ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ കീഴടങ്ങി, തിരുവനന്തപുരം സിജെഎം കോടതിക്കുമുന്നിലാണ് പ്രതികള്‍ കീഴടങ്ങിയത്

പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ കീഴടങ്ങി. തിരുവനന്തപുരം സിജെഎം കോടതിക്കുമുന്നിലാണ് പ്രതികള്‍ കീഴടങ്ങിയത്.
കേസിലെ രണ്ടാം പ്രതി പ്രണവും നാലാം പ്രതി സഫീറുമാണ് കീഴടങ്ങിയത്. സിവില്‍ പോലീസ് ഓഫിസര്‍ പരീക്ഷയിലെ രണ്ടാം റാങ്കുകാരനാണ് പ്രണവ്. ഇയാള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എഎസ്‌ഐ നേതാവുകൂടിയാണ്.
https://www.facebook.com/Malayalivartha























