ജോസ് ടോം പുലിക്കുന്നേൽ 'കൈതച്ചക്ക' ചിഹ്നത്തിൽ മത്സരിക്കും

പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് 'കൈതച്ചക്ക ചിഹ്നത്തിൽ മത്സരിക്കും. ചിഹ്നം ഏതായാലും വിജയം ഉറപ്പാണെന്നായിരുന്നു ജോസ് ടോം നടത്തിയ ആദ്യ പ്രതികരണം. വോട്ടിങ് മെഷീനിൽ ഏഴാമതായിരിക്കും അദ്ദേഹത്തിന്റെ പേര്.
കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയില്‍ ജോസ് ടോം നല്‍കിയ പത്രിക തള്ളിയ സാഹചര്യത്തിലാണ് രണ്ടില ചിഹ്നമില്ലാതെ ജോസിനു മത്സരിക്കേണ്ടി വന്നത്. കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയില്‍ ജോസ് ടോം നല്‍കിയ പത്രിക പിന്‍വലിക്കണമെന്നായിരുന്നു സൂക്ഷ്മപരിശോധനയ്ക്കിടെ ജോസഫ് വിഭാഗം ഉയർത്തിയ ആവശ്യം . ജോസഫ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് പത്രിക തള്ളിയിരിക്കുന്നത്. സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള അധികാരം പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനായ ജോസഫിനാണെന്ന് വരണാധികാരി പറഞ്ഞു.
https://www.facebook.com/Malayalivartha























