Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

പ്രകൃതിക്ഷോഭ സാധ്യതാ പ്രദേശങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഗ്രാമസഭയിൽ ചർച്ച ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ; കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്, അംഗങ്ങളായ ഡോ. കെ. മോഹൻ കുമാർ, പി. മോഹനദാസ് എന്നിവർ കവളപ്പാറയിലെ ദുരന്ത മേഖല സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് നൽകിയ ഉത്തരവിലേതാണ് നിർദ്ദേശം

08 SEPTEMBER 2019 12:56 PM IST
മലയാളി വാര്‍ത്ത

പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി വിവിധ ഗവേഷണ സ്ഥാപനങ്ങൾ തയ്യാറാക്കിയ വിദഗ്‌ദ്‌ധ റിപ്പോർട്ടുകൾ ചർച്ച ചെയ്യാനും കരുതൽ നടപടികൾ സ്വീകരിക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ പ്രത്യേക ഗ്രാമസഭകളും വാർഡ്സഭകളും വിളിച്ചുകൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

പൊതുജനങ്ങൾക്കിടയിൽ ചർച്ച ചെയ്യുന്നതിന് ഇത്തരം പഠന റിപ്പോർട്ടുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബഹുജന സംഘടനകൾക്കും ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിലൂടെ കരുതൽ നടപടികൾ ഉറപ്പാക്കി ദുരന്തങ്ങൾ അതിജീവിക്കാൻ കഴിയുമെന്ന് ഉത്തരവിൽ പറഞ്ഞു. പശ്ചിമ ഘട്ടത്തിന്റെ പ്രാന്ത പ്രദേശങ്ങൾ, വൻ നദീതീരങ്ങൾ, 2018 ലെയും 2019 ലെയും പ്രകൃതിക്ഷോഭ മേഖലകൾ, പാരിസ്ഥിതിക പ്രശ്ന സാധ്യതാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കരുതൽ നടപടികളും ദീർഘകാല പദ്ധതികളും ജനപങ്കാളിത്തത്തോടെ ആവിഷ്ക്കരിക്കാൻ ഗ്രാമസഭയിലെ ചർച്ചകൾക്ക് കഴിയും.

കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്, അംഗങ്ങളായ ഡോ. കെ. മോഹൻ കുമാർ, പി. മോഹനദാസ് എന്നിവർ കവളപ്പാറയിലെ ദുരന്ത മേഖല സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് നൽകിയ ഉത്തരവിലേതാണ് നിർദ്ദേശം.

ഉരുൾപൊട്ടലിനെ തുടർന്ന് ആറുകളിലും നദികളിലും തോടുകളിലും അടിഞ്ഞ് കൂടിയ മണ്ണ്, മണൽ,പാറ, വ്യക്ഷങ്ങൾ എന്നിവ മാറ്റി വെള്ളത്തിന്റെ സ്വാഭാവിക ഗതിയും ഒഴുക്കും പുന:സ്ഥാപിക്കാൻ സർക്കാർ നടപടി എടുക്കണം.

ദുരിത ബാധിതർക്ക് അനുവദിച്ച അടിയന്തിരധന സഹായം അപര്യാപ്തമാണെന്ന പരാതി പരിഗണിച്ച് ധനസഹായം വർധിപ്പിക്കണമെന്ന് ഉത്തരവിൽ ആവശ്യപ്പെട്ടു. ഉരുൾപൊട്ടലിൽ കാണാതായവരുടെയും മരിച്ചവരുടെയും അവകാശികൾക്ക് പുനരധിവാസം ഉറപ്പാക്കണം. ദുരന്തബാധിതരെ പാരിസ്ഥിതിക അപകടമേഖല ഒഴിവാക്കി പുനരധിവസിപ്പിക്കണം. പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവർക്ക് പാർപ്പിടം നിർമ്മിക്കാൻ പകരം സ്ഥലം നൽകണം.

കാർഷിക വിളകൾ, കാർഷിക ഉപകരണങ്ങൾ, ജീവനോപാധികൾ, കന്നുകാലികൾ, മറ്റ് വളർത്തു മൃഗങ്ങൾ എന്നിവ ഉരുൾ പൊട്ടലിൽ നഷ്ടപ്പെട്ടവർക്ക് കമ്പോള വില കണക്കാക്കി നഷ്ടപരിഹാരം നൽകണം. ഉരുൾപൊട്ടലിൽ നശിച്ച റോഡുകൾ, പാലങ്ങൾ, പൊതു സംവിധാനങ്ങൾ മുതലായവ പൂർവസ്ഥിതിയിലാക്കണം. മരിച്ചവർ, കാണാതായവർ,ദുരിത ബാധിതർ എന്നിവരുടെ കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് മാനസികാശ്വാസവും ആത്മവിശ്വാസവും നൽകാൻ കൗൺസിലിംഗ് ഏർപ്പാടാക്കണം. സൗജന്യ നിയമസഹായം ദുരിത ബാധിതർക്ക് ഉറപ്പാക്കണം.

ആദിവാസി മേഖലയിൽ 2019 ഓഗസ്റ്റ് 8 ന് മുമ്പുള്ള റവന്യൂ,മരാമത്ത്, പഞ്ചായത്ത് സംവിധാനങ്ങൾ അടിയന്തിരമായി പുന:സ്ഥാപിക്കണം. ദുരന്തങ്ങൾ പ്രതിരോധിക്കാൻ പ്രാദേശിക അറിവ് സംയോജിപ്പിച്ച് യാഥാർത്ഥ്യ ബോധത്തോടെ പാർപ്പിട പദ്ധതി ആവിഷ്ക്കരിക്കണമെന്നും കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകി.

കവളപ്പാറയിൽ കാണാതായവരുടെ അവകാശികൾക്ക് പുനരധിവാസം ഉറപ്പാക്കണം. ആനുകൂല്യങ്ങൾ എത്രയും വേഗം വിതരണം ചെയ്യണം. ഉരുൾപൊട്ടലിൽ നഷ്ടമായ ആധാർ കാർഡുകൾ, ഭൂമി സംബന്ധമായ രേഖകൾ, റേഷൻ കാർഡുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കേറ്റുകൾ തുടങ്ങിയവയുടെ ഡ്യൂപ്ലിക്കേറ്റ് അനുവദിക്കാൻ പ്രത്യേക സംവിധാനം ഏർപ്പാടാക്കണം. ഇതിനായി കളക്ടർ അധ്യക്ഷനായി പ്രത്യേക സംവിധാനം രൂപീകരിക്കണം. ആവശ്യമെങ്കിൽ ഇതിനുവേണ്ടി സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (8 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (31 minutes ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (49 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (54 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (1 hour ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (8 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (8 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (8 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (9 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (9 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (9 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (9 hours ago)

Malayali Vartha Recommends