ശബരിമല ക്ഷേത്ര നട ഓണത്തിന്റെ പ്രത്യേക പൂജകള്‍ക്കായി ഇന്ന് തുറക്കും...

ശബരിമല ക്ഷേത്ര നട ഓണത്തിന്റെ പ്രത്യേക പൂജകള്‍ക്കായി ഇന്ന് തുറക്കും. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും.അതേ തുടര്‍ന്ന് ഭക്തര്‍ക്ക് ദര്‍ശനം നടത്താം.
ഉത്രാട ദിനമായ നാളെ മഹാഗണപതി ഹോമം, ഉഷപൂജ എന്നിവയുണ്ടാകും. ചൊവ്വാഴ്ച സന്നിധാനത്ത് ഓണസദ്യ ആരംഭിക്കും. ചതയ ദിനമായ സെപ്തംബര്‍ 13 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.
https://www.facebook.com/Malayalivartha
























