മാര്‍ക്ക് ദാന വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെ കാണും

മാര്‍ക്ക് ദാന വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെ കാണും. എം ജി സര്‍വകലാശാലയിലും എഞ്ചിനീയറിംഗ് പരീക്ഷയില്‍ മാര്‍ക്ക് ദാനം നടത്തിയതിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിവാദത്തില്‍ തെളിവുണ്ടെങ്കില്‍ ഗവര്‍ണറെ സമീപിക്കാന്‍ മന്ത്രി കെടി ജലീല്‍ പ്രതിപക്ഷനേതാവിനെ വെല്ലുവിളിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണമാവശ്യപ്പെട്ട് ഗവര്‍ണറെ കാണാന്‍ രമേശ് ചെന്നിത്തല തീരുമാനിച്ചത്.അന്വേഷണത്തോടൊപ്പം സാങ്കേതികസര്‍വകലാശാലയിലേയും എം ജി സര്‍വകലാശാലയിലേയും മാര്‍ക്ക് ദാനത്തിലൂടെ എഞ്ചിനീയറിംഗ് ഡിഗ്രി ലഭിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടും.
എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയും സിന്‍ഡിക്കേറ്റിനെതിരെയും നടപടി വേണമെന്നും ചെന്നിത്തല ഗവര്‍ണറോട് ആവശ്യപ്പെടും.
https://www.facebook.com/Malayalivartha





















