4കെ ദൃശ്യവിസ്മയവുമായി തേന്മാവിന്‍ കൊമ്പത്ത് ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു

മലയാളി പ്രേഷകന്റെ മനസ്സില്‍ ചിരിയും ചിന്തയും നല്‍കി മനോഹരമായ ദൃശ്യ വിസ്മയങ്ങളും, ഇമ്പമാര്‍ന്ന ഗാനങ്ങളുമായി എത്തിയ ചിത്രമാണ് തേന്മാവിന്‍ കൊമ്പത്ത്. പ്രിയദര്‍ശന്‍ ഒരുക്കിയ ഈ ചിത്രം മികച്ച വിജയം നേടുകയുണ്ടായി. പ്രേഷകര്‍ ആവര്‍ത്തനവിര സതയില്ലാതെ വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ നെടുമുടി വേണു ശ്രീനിവാസന്‍ കോമ്പോ നടത്തിയത് അഭിനയ മത്സരം തന്നെയായിരുന്നു.
ശോഭനമോഹന്‍ ലാല്‍ കൂട്ടുകെട്ടിന്റെ രസാകരമായ പ്രണയവും ഇന്നും യുവമിഥുനങ്ങള്‍ക്ക് ഏറെ കൗതുകമാണ്…കുതിരവട്ടം പപ്പുവിന്റെ പ്രശസ്തമായ 'ടാസ്‌കി വിളി… എന്ന ഡയലോഗ് ആരെയാണ് ചിരിപ്പിക്കാത്തത്? ഈ ചിത്രം ആധുനിക സാങ്കേതിക മികവോടെ 4ഗ ദൃശ്യവിസ്മയമായി വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. പ്രസിദ്ധി ക്രിയേഷന്‍സ് & സൂര്യാസിനി ആര്‍ട്ട്‌സിന്റെ ബാനറില്‍ എന്‍ ഗോപാലകൃഷ്ണനും, മുകേഷ്.ആര്‍. മേത്തയും ചേര്‍ന്നു നിര്‍മ്മിച്ച ഈ ചിത്രം 4സ റീ,,മാസ്റ്ററില്‍ എത്തിക്കുന്നത് മാറ്റിനി നൗ ആണ്.
മോഹന്‍ലാല്‍ ശോഭന നെടുമുടി വേണു, ശ്രീനിവാസന്‍ , പപ്പു, എന്നിവര്‍ക്കു പുറമേ ശങ്കരാടി , ശരത് സക്‌സേന, കവിയൂര്‍പൊന്നമ്മ കെ.പി. ഏ.സി . ലളിത, ഗീതാ വിജയന്‍ നന്ദു, കെ ആര്‍ വത്സല ,ഖദീജ , എന്നിവരും പ്രധാന താരങ്ങളാണ്. ഏറെ പോപ്പുലറായ ഇതിലെ ഗാനങ്ങള്‍ക്ക് ഇഭണം പകര്‍ന്നിരിക്കുന്നത് ബേണിഇഗ്‌നേഷ്യസ്സാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങള്‍. എം ജി ശ്രീകുമാര്‍ കെ.എസ്. ചിത്ര, സുജാത എന്നിവരാണു ഗായകര്‍. ഛായാഗ്രഹണം കെ.വി. ആനന്ദ്. എഡിറ്റിംഗ് – എന്‍.ഗോപാലകൃഷ്ണന്‍. ആര്‍ട്ട് ബസാബു സിറിള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സച്ചിദാനന്ദന്‍. പിആര്‍ഒ വാഴൂര്‍ ജോസ്.
https://www.facebook.com/Malayalivartha



























