തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയില്‍...

തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയില്‍. കൊളത്തൂര്‍ സ്വദേശി ഉസ്മാനും അഞ്ചങ്ങാടി സ്വദേശി യൂസഫലിയുമാണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് യൂസഫലിയെ പിടികൂടിയത്. 1994 ഡിസംബര്‍ നാലിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനില്‍ കൊല്ലപ്പെട്ടത്. കേസില്‍ ഇതുവരെ മൂന്നു പേരാണ് പിടിയിലായത്.
ജംഇയ്യത്തുല്‍ ഇഹ്സാനിയ സംഘടനയുടെ നേതാവ് ചാവക്കാട് തിരുവത്ര കറുപ്പംവീട്ടില്‍ മൊയ്നു എന്ന മൊയ്നുദ്ദീനാണ് നേരത്തെ പിടിയിലായത്. കേസില്‍ പ്രതികളെന്നു ലോക്കല്‍ പോലീസ് കണ്ടെത്തിയ നാലു സിപിഎം പ്രവര്‍ത്തകര്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു.
L
https://www.facebook.com/Malayalivartha





















