മോഷണമുതല്‍ ഉടമക്ക് തന്നെ വിറ്റ അടക്കാ കള്ളന്‍ കുടുങ്ങി!

പള്ളിക്കുളം ഭാഗത്ത് ഉണക്കാനിട്ട കാവനൂര്‍ മുജീബിന്റെ എട്ട് ചാക്ക് അടക്ക രണ്ട് ദിവസം മുന്‍പ് മോഷണം പോയി. സമീപപ്രദേശങ്ങളിലെല്ലാം തിരഞ്ഞിട്ട് ഒരു വിവരവും ലഭിക്കാത്തതിനാല്‍ വിഷമത്തോടെ സ്വന്തം കടയിലെത്തിയപ്പോള്‍ മൂന്ന് ചാക്ക് അടക്ക സ്വന്തം കടയില്‍ കണ്ടു. ബാക്കി മറ്റ് കടകളില്‍ വിറ്റ് പണവുമായി എത്തിയ കള്ളന്‍മാര്‍ ഇതോടെ കുടുങ്ങി.
സ്വകാര്യ വ്യക്തിയുടെ കാര്‍ വാടകക്കെടുത്ത് കറങ്ങി നടന്നാണ് മോഷണം നടത്തിയത് .മോങ്ങം മൊറയൂര്‍ വാലഞ്ചേരികുന്നിലെ പത്തൊന്‍പതുകാരന്‍ റിജീഷ്, കരിപ്പൂര്‍ കാഞ്ഞിരപറമ്പ്, ഇറയത്തറ ഇരുപതുകാരന്‍ ഇസ്ഹാഖ് എന്നിവരാണ് പിടിയിലായത്. വിനോദയാത്രക്ക് പോകാന്‍ പണം കണ്ടെത്താനായിരുന്നു മോഷണം.
രണ്ട് ബൈക്കുകളും പോലീസ് പിടികൂടിയിട്ടുണ്ട്. സമീപകാലത്തായി പുളിയക്കോട്, ആക്കി പറമ്പ്, കുനിയില്‍ ഭാഗത്ത് അടക്കമോഷണം പതിവാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മോഷണം നടത്തിയതായി സംഘം സമ്മതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















