കുട്ടിയുടെ മരണത്തിന് കാരണം ഭക്ഷ്യവിഷ ബാധയല്ലെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്; കുട്ടിക്ക് ന്യൂമോണിയയുണ്ടായിരുന്നതായി സംശയം

ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നല്ല മൂന്നര വയസുകാരി ഗൗരി നന്ദ മരിച്ചതെന്ന് പ്രാഥമിക നിഗമനം. കുട്ടിക്ക് ന്യൂമോണിയ ബാധയുണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാരുമായി സംസാരിച്ച ചടയമംഗലം പൊലീസിനാണ് ഈ വിവരം മനസിലായത്. എന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതായിട്ടുണ്ടെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞതായി പൊലീസ് പറയുന്നു.
കള്ളിക്കാട് അംബിക സദനത്തില്‍ സാഗര്‍ - പ്രിയ ദമ്പതികളുടെ ഏക മകള്‍ ഗൗരി നന്ദ മരിച്ചത് കുഴി മന്തി കഴിച്ചതിന് പിന്നാലെയാണെന്ന് പ്രചരിച്ചിരുന്നു. ഇന്നലെ രാവിലെ തന്നെ ചടയമംഗലത്ത് ഫുഡ് സേഫ്‌ടി വിഭാഗം അധികൃതര്‍ എത്തിയിരുന്നു. തലേ ദിവസം ഹോട്ടലില്‍ വിളമ്പിയ വിഭവങ്ങളുടെയും അതുണ്ടാക്കാന്‍ ഉപയോഗിച്ച അസംസ്‌കൃത പദാര്‍ത്ഥങ്ങളുടെയും സാമ്പിളുകള്‍ ശേഖരിക്കുകയുണ്ടായി . കുട്ടിയുടെ വീട് സന്ദര്‍ശിച്ച് അവിടെയും ബാക്കി ഉണ്ടായിരുന്ന ഹോട്ടല്‍ ഭക്ഷണത്തിന്റെ സാമ്ബിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം സര്‍ക്കാര്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചു.
https://www.facebook.com/Malayalivartha

























