ബന്ധുവീട്ടില്‍ എത്തിയതായിരുന്നു രാഖിയും രാജേഷും... കൊല്ലം അഞ്ചല്‍ ആര്‍ച്ചല്‍ ഓലിയരിക് വെള്ളച്ചാട്ടം കാണാന്‍ ഇറങ്ങിയപ്പോൾ അത് അവസാനയാത്രയാകുമെന്ന് കരുതിയില്ല, പാറക്കെട്ടില്‍ അകപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

പാറക്കെട്ടില്‍ അകപ്പെട്ടാണ് സുനിക്ക് പരിക്കേറ്റത്. സുനിയെ നാട്ടുകാരാണ് പുറത്തെടുത്തത്. രാഖിയുടെ തലയ്ക്ക് ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. അഞ്ചല്‍ ആര്‍ച്ചല്‍ ഓലിയരിക് വെള്ളച്ചാട്ടം കാണാന്‍ എത്തിയ യുവതി വെള്ളക്കെട്ടില്‍ വീണുമരിച്ചു. സദാനന്ദപുരം രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ രാഖി (29) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം. ബന്ധുവീട്ടില്‍ വന്ന രാഖിയും ഭര്‍ത്താവ് രാജേഷും സമീപത്തുള്ള ടൂറിസ്റ്റ് കേന്ദ്രമായ ഓലിയരിക് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. രക്ഷിക്കാനിറങ്ങിയ ബന്ധുവായ സുനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















