കണ്ണൂരിൽ സഹപാഠികളായ പ്ലസ് ടൂ വിദ്യാർത്ഥിനികൾ കിടപ്പുമുറിയിൽ ഒരുമിച്ച് തൂങ്ങി മരിച്ച നിലയിൽ; ഉച്ചവരെ സ്കൂളിലുണ്ടായിരുന്ന ഇരുവരും വീട്ടിലെത്തി മുറിയടച്ച് ഏറെ നേരം കഴിഞ്ഞും തുറക്കാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോൾ കണ്ടത് നടുക്കുന്ന ആ കാഴ്ച

കിടപ്പുമുറിയിൽ പ്ലസ് ടൂ വിദ്യാർത്ഥികളായ സഹപാഠികൾ തൂങ്ങി മരിച്ച നിലയിൽ. ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും കഴിഞ്ഞ ദിവസം ഉച്ചവരെ സ്കൂളിലുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞെത്തിയ ശേഷം കാഞ്ഞിരോട് സ്വദേശിനി കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയായിരുന്നു.
മുകളിലെ മുറിയിൽ കയറിയ ഇരുവരും ഏറെക്കഴിഞ്ഞും പുറത്തു വരാത്തതിനെ തുടർന്നു വീട്ടുകാർ നോക്കിയപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടത്. ഇരുവരെയും ഉടൻ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
https://www.facebook.com/Malayalivartha






















