കേരളം ഇവിടെ തല കുനിയ്ക്കുന്നു ...കൊല്ലത്ത് നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ബന്ധു പിടിയില്‍!

കൊല്ലം അഞ്ചലിൽ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് .നാലുവയസുകാരിയെ ലൈംഗികമായി പിഡീപ്പിച്ചു. പീഡിപ്പിച്ചയാൾ പോലീസിന്റെ പിടിയില്‍. കുട്ടിയുടെ ബന്ധുവായ 46 കാരനാണ് ഇത്തരത്തിൽ ഇക്കഴിഞ്ഞ ഓണം അവധികാലത്താണ് പീഡനം നടന്നത്. രക്ഷിതാക്കൾക്കൊപ്പം ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ ആശുപത്രിയിലെത്തിച്ച് നടത്തിയ വിശദ പരിശോധനയിലാണ് പീഡന വിവരം അറിയുന്നത്.
കുട്ടിയോട് ആശുപത്രി അധികൃതർ പരിചരണം നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയും പിന്നീട് അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതേ തുടർന്നാണ് കുട്ടിയുടെ ബന്ധു പിടിയിലായത്. ഇയാൾക്കെതിരെ ലൈംഗിക അതിക്രമം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha






















