വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് ആനി രാജ.....ഇടത് സർക്കാരിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയിൽ കേസ് മാറരുത് !

വാളയാർ കേസ് സമൂഹമാധ്യമങ്ങളിൽ അടക്കം ചുട്ടുപൊള്ളുകയാണ്, വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവം പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇതേതുടർന്ന് വാളയാറിലെ കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമായി സി.പി.ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ രംഗത്ത്.
സ്വതന്ത്ര ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്തണം എന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. കേരളത്തില്‍ ആസിഫമാര്‍ ഉണ്ടാകാന്‍ പാടില്ല. പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഇല്ല എന്ന് ഉറപ്പു വരുത്തണമെന്നും ഇടതു പക്ഷത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ഈ കേസ് മാറാന്‍ പാടില്ലെന്നും ആനി രാജ പറഞ്ഞു.
അതേസമയം കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദന്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ പാളിച്ചയുണ്ടായിട്ടില്ല എന്നാണ് റേഞ്ച് ഡി.ഐ.ജിയുടെ വിശദീകരണം. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് പൊലീസ് അപ്പീല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















