Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

കയ്യടിയോടെ സോഷ്യല്‍ മീഡിയ... വാഹനാപകട കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചയാള്‍ കുടുങ്ങി; സംഭവത്തിന് ട്വിസ്റ്റുണ്ടാക്കി വിരുതന്റെ മാപ്പപേക്ഷ

28 OCTOBER 2019 10:09 AM IST
മലയാളി വാര്‍ത്ത

500 രൂപയും അല്‍പം ആള്‍ബലവും ഉണ്ടെങ്കില്‍ അല്ലറ ചില്ലറ പെറ്റി കേസുകള്‍ ഒതുക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി. ഗുരുപ്രസാദ് അയ്യപ്പനെപ്പോലുള്ള സത്യസന്ധരായ പോലീസുകാര്‍ ഉണ്ടെങ്കില്‍ ഒരു കേസും ഒതുക്കിത്തീര്‍ക്കാനാകില്ല. വാഹനാപകട കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചയാളെ ഓടിച്ചുവിട്ട പൊലീസുകാരന്റെ നടപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മാത്രമല്ല ഈ കൈക്കൂലി നല്‍കുന്നതിന്റേ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യാനും ആ വിരുതന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചയാള്‍ പിന്നീട് എസ്‌ഐയ്ക്ക് മാപ്പപേക്ഷ നല്‍കിയത് പുറത്തുവന്നതോടെയാണ് സംഭവം പുറത്തായത്.

കൊല്ലം ഈസ്റ്റ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഗുരുപ്രസാദ് അയ്യപ്പനാണ് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച ആളെ ശകാരിച്ച് പറഞ്ഞയച്ചത്. അച്ഛന്റെ വാഹനാപകടം സംബന്ധിച്ച് കേസെടുക്കാതിരിക്കുന്നത് കൈക്കൂലിക്ക് വേണ്ടിയാണെന്ന് കരുതി 500 രൂപ പോക്കറ്റില്‍ തിരുകി നല്‍കാന്‍ ശ്രമിച്ചയാളെയാണ് ഗുരുപ്രസാദ് അയ്യപ്പന്‍ ശകാരിച്ചതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് ജില്ലാ ഓഫിസിലെ അസിസ്റ്റന്റ് എഡിറ്റര്‍ പി.ആര്‍. സാബുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഈ കുറിപ്പാണ് സംഭവം പുറത്തു കൊണ്ടുവന്നത്.

കേസിന്റെ കാലതാമസം കാര്യകാരണസഹിതം പറഞ്ഞതോടെ, എസ് ഐയ്ക്ക് മുമ്പാകെ നിരുപാധികം മാപ്പ് എഴുതിയാണ് പരാതിക്കാരന്‍ പോയതെന്നും കുറിപ്പില്‍ പറയുന്നു.

യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്

500 രൂപക്ക് തലചൊറിഞ്ഞു നില്ക്കുന്ന പൊലീസ് ഒന്നും ഇപ്പോള്‍ ഇല്ല സാര്‍

കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ക്രൈം എസ് ഐയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചത് വ്യത്യസ്തമായ മാപ്പപേക്ഷയായിരുന്നു. പോക്കറ്റില്‍ 500 രൂപ തിരുകിയാല്‍ തലചൊറിഞ്ഞു നില്‍ക്കുന്ന പൊലീസ് ഒന്നും ഇപ്പോള്‍ ഇല്ലെന്ന് ബോധ്യപ്പെട്ട ഒരാളുടെ മാപ്പപേക്ഷ. അച്ഛന്റെ വാഹനാപകടം സംബന്ധിച്ച് കേസെടുക്കാതിരിക്കുന്നത് കൈക്കൂലിക്ക് വേണ്ടിയാണെന്ന് കരുതി 500 രൂപ പോക്കറ്റില്‍ തിരുകിയതാണ്, പക്ഷെ കേട്ടത് പൊലീസിന്റെ ചെവിപൊട്ടുന്ന ശകാരമായിരുന്നു. കേസിന്റെ കാലതാമസം കാര്യകാരണസഹിതം പറഞ്ഞതോടെ പരാതിക്കാരന് മസ്താപം. എസ് ഐയ്ക്ക് മുമ്ബാകെ നിരുപാധികം മാപ്പും എഴുതിയാണ് പരാതിക്കാരന്‍ പോയത്.

മാപ്പപേക്ഷ വായിച്ചപ്പോഴാണ് കഥയില്‍ മറ്റൈാരു ട്വിസ്റ്റ്. ഇയാള്‍ കൈക്കൂലി കൊടുക്കുന്നതും മറ്റും മൊബൈലില്‍ ആരും കാണാതെ റിക്കോര്‍ഡ് ചെയ്യാനും പദ്ധതിയിട്ടിരുന്നത്രേ! ഇക്കാര്യവും ഇയാള്‍ മാപ്പപേക്ഷയില്‍ പരാമര്‍ശിക്കുന്നുണ്ട്. തന്റെ 21 വര്‍ഷത്തെ സര്‍വീസില്‍ ഇത്തരത്തില്‍ ഒരനുഭവം ഇതാദ്യമാണെന്ന് പൊലീസുകാരനായ ഗുരു പ്രസാദ് അയ്യപ്പന്‍ പറഞ്ഞു. തന്റെ സത്യസന്ധതയ്ക്ക് കിട്ടിയ അംഗീകാരമായി മാത്രമല്ല പൊലീസ് സേനയ്ക്ക് തന്നെ ലഭിച്ച അവാര്‍ഡായിട്ടു കൂടിയാണ് താനിതിനെ കണക്കാക്കുന്നതെന്ന് ഗുരുപ്രസാദ്.

എന്തിനും ഏതിനും ആവശ്യമുണ്ടെങ്കിലും പൊലീസുകാരെക്കുറിച്ച് നല്ലവാക്ക് പറയാന്‍ മടിക്കുന്നവരുടെ നാട്ടില്‍ തന്റെ അനുഭവം തുറന്നു പറയാന്‍ മനസ്‌കാണിച്ച ആ പരാതിക്കാരനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ഒപ്പം മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ അടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള പൊലീസുകാരിലെ ശില്പികൂടിയായ ഗുരു പ്രസാദ് അയ്യപ്പന്റെ സുഹൃത്തായതിലെ സന്തോഷവും പങ്കുവയ്ക്കാതിരിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഈ ഫേസ്ബുക്ക് കുറിപ്പ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്  (40 minutes ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (44 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (1 hour ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (1 hour ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (2 hours ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (2 hours ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (2 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (3 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (3 hours ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (3 hours ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (3 hours ago)

Malayali Vartha Recommends