തിന്മയുടെ മേല്‍ നന്മയുടെ വിജയമായി ദീപാവലി ആഘോഷിച്ച് ഭാരതീയര്‍

ദീപങ്ങളുടെ മഹോത്സവമായ ദീപാവലി ഇന്ന്. രാജ്യം മുഴുവന്‍ ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉല്‍സവമാണ് ദീപാവലി .
തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്‍ മണ്‍വിളക്കുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷ വേളയില്‍ ഏര്‍പ്പെടും . കേരളത്തില്‍ പടക്കം പൊട്ടിച്ചും, ദീപങ്ങള്‍ തെളിയിച്ചും, മധുരം വിതരണം ചെയ്തുമാണ് ഈ ആഘോഷത്തില്‍ പങ്കുചേരുന്നത്.
മണ്‍ ചിരാതിലെ ദീപങ്ങള്‍ തിന്മയെ മറികടന്ന് നന്മയിലേക്ക് പ്രകാശിക്കുമെന്നാണ് വിശ്വാസം. ചിരാതിലെ ദീപങ്ങളിലൂടെ തെളിയുന്നതാകട്ടെ നന്മയുടെ പ്രകാശവും. രാത്രി മുതല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നു. പ്രധാനമായും ഈ ദിവസം മത്സ്യമാംസാദികളും വറുത്തെടുത്ത പലഹാരങ്ങളും മധുരങ്ങളും കഴിക്കണമെന്നുമാണ് വിശ്വാസം.
ഓരോ സ്ഥലങ്ങളും വ്യത്യസ്ത രീതിയിലാണ് ഇത് ആഘോഷിക്കുന്നത് . ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം ഒരു ദിവസമാണ് ഉള്ളത് . എന്നാല്‍ ഉത്തരേന്ത്യയില്‍ അഞ്ച് ദിവസം ആഘോഷം നീണ്ടു നില്‍ക്കും . അത് മാത്രമല്ല മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്റെ ദിനമായാണ് ഉത്തരേന്ത്യയില്‍ ദീപാവലിയെ കണക്കാക്കുന്നത്. ഉത്തരേന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത് സാമ്പത്തിക വര്‍ഷാരംഭം കൂടിയാണ്. വ്യാപാരികള്‍ക്ക് ദീപാവലി ധനത്തിന്റെ ഉത്സവം കൂടിയാണ്. വ്യാപരികളും കടം വീട്ടുന്ന ദിവസവും ദീപാവലിയാണ്.
https://www.facebook.com/Malayalivartha






















