നിയമസഭാ സമ്മേളനം ഇന്ന് ... പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും, നവംബര്‍ 21ന് സമ്മേളനം അവസാനിക്കും

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാവും ഭരണപക്ഷം സഭയിലെത്തുന്നത്.പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.
യുഡിഎഫ് കോട്ടകളായിരുന്ന പാലായും കോന്നിയും പിടിച്ചെടുത്തതാവും ഭരണപക്ഷം ആയുധമാക്കുക. അരൂരിലെ ജയമാവും പ്രതിപക്ഷത്തിന്റെ തുറുപ്പുചീട്ട്. വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതികളായവരെ വെറുതെ വിട്ട സംഭവം പ്രതിപക്ഷം സഭയിലുന്നയിക്കും. മാര്‍ക്ക് ദാന വിവാദവും സഭയെ വരും ദിവസങ്ങളില്‍ പ്രക്ഷുബ്ദമാക്കിയേക്കും. നവംബര്‍ 21ന് സമ്മേളനം അവസാനിക്കും.
https://www.facebook.com/Malayalivartha






















