കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും റണ്‍വേ അടക്കുന്നു... ഇന്നു മുതല്‍ അഞ്ചു മാസത്തേക്ക് ഉച്ചക്ക് ഒന്നുമുതല്‍ വൈകിട്ട് ആറുവരെ അടക്കുന്നത്, ഇതിന് മുന്നോടിയായി മറ്റ് സര്‍വ്വീസുകളുടെ സമയം പുനക്രമീകരിച്ചു

കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും റണ്‍വേ അടക്കുന്നു. നാലു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് റണ്‍വേ അടക്കുന്ന്. ഇത്തവണ ടാക്‌സിവേ നവീകരണത്തിനാണ് ഇന്നു മുതല്‍ അഞ്ചു മാസത്തേക്ക് ഉച്ചക്ക് ഒന്നുമുതല്‍ വൈകീട്ട് ആറുവരെ അടക്കുന്നത്. വലിയ വിമാനങ്ങളുടെ സര്‍വിസ് കൂടുതല്‍ സുഖപ്രദമാക്കുന്നതിനാണ് അടക്കുന്നതെന്നാണ് വിശദീകരണം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നിര്‍ദേശപ്രകാരമാണ് നടപടി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പ്രവൃത്തി തുടങ്ങാന്‍ ഇനിയും ദിവസങ്ങളെടുക്കും. ശീതകാല ഷെഡ്യൂള്‍ ആരംഭിക്കുന്നതിനാലാണ് ഇന്നു മുതല്‍ അടക്കാന്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി ഈ സമയത്തുണ്ടായിരുന്ന എയര്‍ ഇന്ത്യയുടെ ഡല്‍ഹി, സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് സര്‍വിസുകളുടെ സമയം പുനഃക്രമീകരിച്ചു. റണ്‍വേയില്‍നിന്ന് വിമാനം പാര്‍ക്കിങ് ബേയിലേക്ക് പ്രവേശിക്കുന്ന ഭാഗമാണ് ടാക്‌സിവേ.
കരിപ്പൂരില്‍ ടാക്‌സിവേ കോഡ് സി, ഡി ശ്രേണിയിലുള്ള വിമാനങ്ങള്‍ക്ക് (ചെറിയ വിമാനങ്ങള്‍) അനുസൃതമായ രീതിയിലാണുള്ളത്. റണ്‍വേയില്‍നിന്ന് ടാക്‌സിവേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വീതി കുറവാണ്. ഈ പ്രശ്‌നം പരിഹരിച്ച് വലിയ വിമാനങ്ങള്‍ക്കും സാധാരണ രീതിയില്‍ പ്രവേശിക്കുന്നതിനാണ് വിപുലീകരണം. സര്‍വിസുകളെ ബാധിക്കാത്ത രീതിയിലായിരിക്കും പ്രവൃത്തി.
കരിപ്പൂരിലിപ്പോള്‍ മൂന്നു ടാക്‌സിവേകളാണ് ഉള്ളത്. ഒരു സമയം ഒരു ടാക്‌സിവേയില്‍ മാത്രമായിരിക്കും പ്രവൃത്തി നടക്കുക. ബാക്കിയുള്ളവ സര്‍വിസിനായി ഉപയോഗിക്കും. ഒന്ന് പൂര്‍ത്തിയായ ശേഷമായിരിക്കും അടുത്തത് ആരംഭിക്കുക. ഒരു ടാക്‌സിവേയുടെ വീതി വര്‍ധിപ്പിക്കുന്നതിന് ഒന്നര മാസമെടുക്കുമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha
























