Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ആ രൂപതകള്‍ക്ക് പിടി ഉടന്‍; കേരളത്തിലെ ക്രിസ്ത്യന്‍ അതിരൂപതകളും രൂപതയും കോടികളുടെ വിദേശപണം സ്വീകരിച്ച് വെട്ടിപ്പ് നടത്തിയ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് വിശ്വാസികളുടെ പരാതി

28 OCTOBER 2019 12:45 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറങ്ങി, ആ രൂപതകള്‍ക്ക് പിടി ഉടന്‍, കാര്യങ്ങള്‍ ഇങ്ങനെ. കേരളത്തിലെ ക്രിസ്ത്യന്‍ അതിരൂപതകളും രൂപതയും കോടികളുടെ വിദേശപണം സ്വീകരിച്ച് വെട്ടിപ്പ് നടത്തിയ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് വിശ്വാസികളുടെ പരാതി. നിര്‍ണ്ണായകമായി ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടല്‍. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ കോടികളുടെ വിദേശപണം സ്വീകരിച്ച് കണക്കില്‍ വെട്ടിപ്പ് നടത്തിയെന്നാണ്് പരാതി.

എറണാകുളം-അങ്കമാലി അതിരൂപത, വരാപ്പുഴ അതിരൂപത, കൊച്ചി രൂപത, കാഞ്ഞിരപ്പള്ളി രൂപത, വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവ 2009-10 മുതല്‍ 2013-14 കാലയളവില്‍ സമര്‍പ്പിച്ച കണക്കുകള്‍ പരിശോധിച്ചപ്പോള്‍ കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഈ വിവരം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു. വരവ് ചെലവു കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടതോടെ ആഭ്യന്തരവകുപ്പ് ഇവര്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപത, വരാപ്പുഴ അതിരൂപത, കൊച്ചി രൂപത, കാഞ്ഞിരപ്പള്ളി രൂപത, വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവ വിദേശത്തു നിന്നും ഫണ്ട് കൈപ്പറ്റുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ പരിശോധിക്കവേ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ കണക്കുകളില്‍ വന്‍ പൊരുത്തക്കേടുകളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെതിരെ അങ്കമാലി സ്വദേശി ജേക്കബ് സന്തോഷ് വിവരാവകാശ ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍, അതിരൂപതകള്‍ വ്യക്തികളുടെ സംഘങ്ങള്‍ ആണെന്നും അതിനാല്‍ വിവരങ്ങള്‍ നല്‍കാന്‍ അതിരൂപതാ അധ്യക്ഷന്റെ അനുവാദം വേണമെന്നാണ് സഭ മറുപടി നല്‍കിയത്. അല്‍മായരുടെ പേര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് കിട്ടുന്ന പണം കര്‍ദ്ദിനാളിന്റെ സ്വന്തം സ്വത്താകുന്നത് എങ്ങിനെയെന്ന് ആരാഞ്ഞ് കേന്ദ്ര വിവരാവകാശ കമ്മീഷന് വീണ്ടും പരാതി നല്‍കി. ഇതോടെ എറണാകുളം അങ്കമാലി അതിരൂപതയ്ക്കു കിട്ടിയ വിദേശ സഹായങ്ങള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മത സ്ഥാപനങ്ങള്‍ക്ക് വിദേശത്തു നിന്ന് ലഭിക്കുന്ന സാമ്പത്തിക ഇടപാടുകളും ഇനി വിവരാവകാശ നിയമത്തില്‍ ഉള്‍പ്പെടുമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു. വിദേശ സഹായം ലഭിക്കുന്ന സംഘങ്ങള്‍ സമര്‍പ്പിക്കുന്ന കണക്കുകളില്‍ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ കേന്ദ്രവിജ്ഞാപനം പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ക്രമക്കേട് കണ്ടെത്തിയാല്‍ സിബിഐ അന്വേഷണം നടത്താന്‍ സ്വമേധയാ കേന്ദ്രസര്‍ക്കാരിനു കഴിയും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് ജോസഫ്, ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ ജോസഫ് വെളിവില്‍ എന്നിവരാണ് നിലവില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്  (39 minutes ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (43 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (1 hour ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (1 hour ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (2 hours ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (2 hours ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (2 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (3 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (3 hours ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (3 hours ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (3 hours ago)

Malayali Vartha Recommends