നിയമ സഭയിൽ അഞ്ച് പുതുമുഖങ്ങൾ; സത്യപ്രതിജ്ഞ കഴിഞ്ഞു

നിയമ സഭയിൽ പുതിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ വിജയച്ച അഞ്ച് പുതുമുഖങ്ങൾ ആണ് ഇന്ന് നിയമ സഭയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. വി.കെ.പ്രശാന്ത് (വട്ടിയൂര്‍കാവ്), കെ.യു.ജനീഷ് കുമാര്‍ (കോന്നി), എം.സി.ഖമറുദ്ദീന് (മഞ്ചേശ്വരം), ടി.ജെ.വിനോദ് (എറണാകുളം), ഷാനിമോള്‍ ഉസ്മാന് ( അരൂര്‍), എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞിരിക്കുന്നത്.
ഷാനിമോള്‍ ഉസ്മാനും ടി.ജെ. വിനോദും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി.കെ.പ്രശാന്തും ജനീഷ് കുമാറും സഗൗരവ പ്രതിജ്ഞ ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.സി.ഖമറുദ്ദീന് കന്നട ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭാഷാ ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള ഇടമാണ് മഞ്ചേശ്വരം.
https://www.facebook.com/Malayalivartha



























