കേരള നിയമസഭയിൽ എംസി ഖമറുദ്ദീൻ സത്യപ്രതിജ്ഞ ചെയ്തത് കന്നടയിൽ... ദൈവ നാമത്തിലും സഗൗരവത്തിലും സത്യ പ്രതിജ്ഞ ചെയ്ത് യുഡിഎഫ് എൽഡിഎഫ് എംഎൽഎ മാർ

ഉപതെരഞ്ഞെടുപ്പിൽ വിജയച്ച എംസി ഖമറുദ്ദീൻ കേരള നിയമസഭയിൽ കന്നടയിൽ സത്യപ്രതിജ്ഞ ചെയ്തു . അഞ്ച് പുതിയ എംഎൽഎമാർ ആണ് നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തത് . കെ.യു.ജനീഷ് കുമാർ (കോന്നി), വി.കെ.പ്രശാന്ത് (വട്ടിയൂർകാവ്), എം.സി.ഖമറുദ്ദീൻ (മഞ്ചേശ്വരം), ഷാനിമോൾ ഉസ്മാൻ ( അരൂർ), ടി.ജെ.വിനോദ് (എറണാകുളം) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
ജനീഷ് കുമാറും വി.കെ.പ്രശാന്തും സഗൗരവ പ്രതിജ്ഞ ചെയ്തപ്പോൾ ഷാനിമോൾ ഉസ്മാനും ടി.ജെ. വിനോദും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭാഷാ ന്യൂനപക്ഷങ്ങൾ ഏറെയുള്ള മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.സി.ഖമറുദ്ദീൻ കന്നട ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
https://www.facebook.com/Malayalivartha
























