വിശ്വാസം സംരക്ഷിക്കാന്‍ വീണ്ടും; ഓര്‍ത്തഡോക്‌സുകാരെ കയറ്റില്ലെന്ന് ഉറപ്പിച്ച് യാക്കോബായ വിശ്വാസികള്‍; കോതമംഗലം മാര്‍ത്തോമ പള്ളിയില്‍ സംഘര്‍ഷം; കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ബലപ്രയോഗം നടത്തേണ്ടി വരുമെന്നും ആര്‍.ഡി.ഒ മുന്നറിയിപ്പ്

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷം. പള്ളിയിൽ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം എത്തിയതിനെ തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നത്. രാവിലെ പത്തരയോടെ തോമസ് പോള്‍ റമ്ബാന്‍റെ നേതൃത്വത്തിലാണ് പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്താന്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയുടെ പ്രവേശന കവാടത്തില്‍ എത്തിയത്. എന്നാല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം നടക്കുകയാണ്. പള്ളിക്ക് മുന്നില്‍ വന്‍ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.
കോടതി വിധി നടപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും പള്ളിക്ക് മുന്നില്‍ തടച്ചുകൂടി നില്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും ആര്‍.ഡി.ഒ മൈക്കിലൂടെ അറിയിപ്പ് നല്‍കി. പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ബലപ്രയോഗം നടത്തേണ്ടി വരുമെന്നും ആര്‍.ഡി.ഒ മുന്നറിയിപ്പ് നല്‍കി.
സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പള്ളിക്ക് മുന്നില്‍ വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയിരിക്കുന്നത്. ഒര്‍ത്തഡോക്സുകാരെ പ്രവേശിപ്പിക്കാതിരിക്കാന്‍ രാത്രി തന്നെ യാക്കാബോയ വിഭാഗങ്ങള്‍ പള്ളിയില്‍ തമ്ബടിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്ബ് ഇരുവിഭാഗങ്ങള്‍ അടക്കമുള്ളവര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ റമ്ബാനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഒക്ടോബര്‍ 17ന് ഒാര്‍ത്തഡോക്സ് വിഭാഗത്തെ കോതമംഗലം പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന് ചൂണ്ടിക്കട്ടി കോടതി വിധി വന്നത്. കൂടാതെ, തോമസ് പോള്‍ റമ്ബാന് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
െയല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 334 വര്‍ഷം പഴക്കമുള്ള കബറിടം അടക്കമുള്ള തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത് കോതമംഗലം പള്ളിയിലാണ്.
https://www.facebook.com/Malayalivartha
























