വാളയാറിലെ ആ സത്യം വെളിപ്പെടുത്തി കെ. സുരേന്ദ്രനും ഷാഫിയും ; കേസ് അട്ടിമറിക്കുപിന്നിൽ മന്ത്രി എ.കെ. ബാലനും പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍

വാളയാറില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തെത്തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ ക്കേസ് അട്ടിമറിക്കുപിന്നിൽ മന്ത്രി എ.കെ. ബാലനും പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. മന്ത്രിയുടെ അനുയായികളാണ് കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നത്. സിപിഎം പ്രാദേശിക നേതൃത്വവും ഇതിന് സഹായം നല്‍കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തെത്തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമായ രീതിയില്‍ കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ബോധപൂര്‍വമായ ശ്രമങ്ങളും അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചയും മൂലം തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നായിരുന്നു നിയമസഭയില്‍പ്രതിപക്ഷ ആരോപണം. പ്രതികളെ വെറുതെ വിടാന്‍ ഇടയാക്കിയത് പൊലീസിന്റെ വീഴ്ചയാണെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
വാളയാര്‍ കേസില്‍ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്ന് നിയമ, പട്ടികജാതി, പട്ടികവര്‍ഗവകുപ്പ് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഒമ്ബതും പതിമൂന്നും വയസ്സായ കുട്ടികളെ കൊന്നവരെ രക്ഷിക്കാന്‍ സിപിഎം പ്രാദേശികനേതാക്കള്‍ ശ്രമിച്ചെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ ആരോപിച്ചു. സര്‍ക്കാര്‍ കോടതിയില്‍ ഒരു ചുക്കും ചെയ്തില്ലെന്നും എംഎല്‍എ ഷാഫി പറമ്ബില്‍ ആരോപിച്ചു. ശക്തമായ നടപടി മുമ്ബും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. എന്നിട്ടും ഒരു ചുക്കും ചെയ്യാനായില്ല. രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തില്‍ പൊലീസിനും ഉത്തരവാദിത്തമുണ്ട്. ആദ്യത്തെ കുട്ടിയുടെ മരണശേഷം ശക്തമായ നടപടി എടുത്തിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയെ രക്ഷിക്കാമായിരുന്നു. മരണം ആത്മഹത്യയാക്കാന്‍ പൊലീസ് തിടുക്കം കാണിച്ചെന്നും ഷാഫി ആരോപിച്ചു.
വാളയാര്‍ പീഡനക്കേസില്‍ പുനരന്വേഷണമോ സിബിഐ അന്വേഷണമോ ഏതാണ് വേണ്ടതെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേസില്‍ മനുഷ്യത്വപരമായ സമീപനമുണ്ടാകും. സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
എന്നാല്‍ സിബിഐ അന്വേഷണം ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തിയില്ലെന്നും കാണിച്ച് പ്രതിപക്ഷം സഭാ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. കേസില്‍ ഒരു ചുക്കും നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. രണ്ടു കുട്ടികളെ കൊലപ്പെടുത്തിയവര്‍ പാട്ടുംപാടി പുറത്തിറങ്ങി നടന്നതാണോ അന്വേഷണം. പ്രതികള്‍ക്ക് വേണ്ടി പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.
https://www.facebook.com/Malayalivartha
























