കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തിയിട്ടില്ല .... ആ പ്രചരിക്കുന്ന വീഡിയോ വ്യാജം, സത്യം ഇതാണ്

തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തിയതായി സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്ത വ്യാജം ..കുട്ടിയെ ഇതുവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടില്ല . രണ്ടു വർഷം മുമ്പ് ഓഗസ്റ്റ് -16ന്ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ വീഡിയോയാണ് ഇപ്പോൾ വ്യാജമായി തിരുച്ചിറപ്പള്ളിയിലെതെന്ന പേരിൽ പ്രചരിക്കുന്നത്.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് . അതേസമയം സത്യാവസ്ഥ അറിയാതെ നിരവധി പേർ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. തിരിച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് പറഞ്ഞാണ് സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിക്കുന്നത്.
കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനായ ചന്ദ്രശേഖർ എന്ന കുട്ടിയെ രക്ഷിക്കുന്ന വീഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്. കളിക്കുന്നതിനിടെ കുട്ടി ഗുണ്ടൂരിലെ വിനുകോണ്ട ഉമ്മഡിവരം ഗ്രാമത്തിലെ പഴയ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്ളാണ് 12 മണിക്കൂറു നേരത്തെ തീവ്ര ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തിയത്. എന്നാല്‍ ഈ സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് കഴിഞ്ഞദിവസം തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ സുജിത് വില്‍സണ്‍ എന്ന കുട്ടിയുടേത് എന്ന പേരില്‍ പ്രചരിക്കുന്നത്.
സുജിത് വില്‍സണെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ടാണ് രണ്ടുവയസ്സുകാരനായ സുജിത്ത് വില്‍സണ്‍ 26 അടിയോളം താഴ്ചയിൽ കുഴല്‍ക്കിണറിലേക്ക് വീണത്. എന്നാൽ കുഴല്‍ക്കിണറിന് അടുത്തായി മറ്റൊറു കുഴിയെടുത്ത് സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെഎഴുപതടിയോളം താഴ്ചയിലേയ്ക്ക് പോയതോടെ രക്ഷാപ്രവർത്തനം ദുഷ്കരമാവുകയായിരുന്നു
മെഡിക്കൽ സംഘം അടക്കം അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. വൈകിട്ട് കുഴൽകിണറിന് സമീപം കളിക്കുന്നതിനിടെയാണ് രണ്ടരവയസ്സുകാരൻ അബദ്ധത്തിൽ വീണത്.
https://www.facebook.com/Malayalivartha
























